palakkad local

കഞ്ചിക്കോട് കോച്ച് ഫാക്ടറി: രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് ശമനമില്ല

പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടപ്പെടുന്ന സാഹചര്യ മുണ്ടാക്കിയതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വ്യക്തമായ പങ്കുണ്ടെന്ന് എംബി രാജേഷ് എംപി. കോണ്‍ഗ്രസിനോട് പന്ത്രണ്ടും ബിജെപിയോട് പത്തും ചോദ്യങ്ങളുന്നയിച്ച് എംപി തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തി.
കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്നലെ പാലക്കാട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ഇരുകക്ഷികളോടുമായി 22 ചോദ്യങ്ങളുന്നയിച്ചു. കഞ്ചിക്കോട് ഫാക്ടറിമാത്രം എങ്ങനെയാണ് സ്വകാര്യ -പൊതു പങ്കാളിത്തത്തിലായത്, പങ്കാളിയെ കണ്ടെത്താനാവാത്തതിനാല്‍ താന്‍ കൊണ്ടുവന്ന സെയില്‍ എന്ന കമ്പനിയെ രണ്ടാം യുപിഎ സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നത് എന്ത്‌കൊണ്ട്.കോണ്‍ഗ്രസ് മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പങ്കാളിയെ കണ്ടെത്തുന്നതിന്മുമ്പ് തറക്കല്ലിട്ടത് എന്തിനായിരുന്നു.
എ കെ ആന്റണിയും വയലാര്‍ രവിയും ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിയെ കാണാന്‍ ഇനിയും തയ്യാറുണ്ടോ, ചേര്‍ത്തല വാഗണ്‍ ഫാക്ടറി,തിരുവനന്തപുരം റെയില്‍വേ മെഡിക്കല്‍ കോളജ്, ബോട്ട്‌ലിങ് പ്ലാന്റ് എന്നിവ നടപ്പാകാതത് ആരുടെ കുറ്റം കൊണ്ടാണ്.തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. 36 വര്‍ഷം ജനങ്ങളെ പറഞ്ഞു പറ്റിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ സമരം നടത്തുന്നത് നാണക്കേടാണ്. കോട്ട് ഫാക്ടറിയുടെ സര്‍വേ ഉദ്യോഗസ്ഥരെപോലും കല്ലെറിഞ്ഞ് ഓടിച്ചവരാണ് ബിജെപി.അവര്‍ ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത് കാപട്യമാണ്.
2014 മുതല്‍ പങ്കാളിയെ കണ്ടെത്താന്‍ കഴിയാതിരുന്നത് എന്‍ഡിഎയുടെ പരജയമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറി വേണ്ടെന്ന് പറയുന്നവര്‍ ബിജെപി ഭരിക്കുന്ന യുപിയിലും ഹരിയാനയിലും ഫാക്ടറി തുടങ്ങനിരിക്കുന്നത് ആവശ്യമില്ലാതെയാണോ എന്ന് വ്യക്തമാക്കുണം.
കോച്ച്ഫാക്ടറിക്ക് 145 കോടി അനുവദിച്ച മോദിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളക്‌സ് വെച്ച ബിജെപിക്കാര്‍ പറഞ്ഞത് നുണയാണെന്ന് സമ്മതിക്കുമോ. അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കഞ്ചിക്കോട് പദ്ധതി ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമെന്താണെന്നും എംബി രാജേഷ് ചോദിച്ചു.
ഫാക്ടറിക്കുവേണ്ടി താന്‍ നടത്തിയ ഇടപെടലുകളെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെയും പൗരപ്രമുഖരുടെയും സാനിധ്യത്തില്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറാണ്. കോച്ച് ഫാക്ടറി തന്നെ വേണമെന്ന വാശി തനിക്കില്ല. പ്രസ്തുത സ്ഥലത്ത് തൊഴിലവസരമുണ്ടാകുന്ന തരത്തിലുള്ള സംരംഭങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. എം ബിരാജേഷ് എം പി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it