palakkad local

കഞ്ചാവ് വേട്ട: മൂന്നുപേര്‍ പിടിയില്‍

പാലക്കാട്: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നടന്ന എക്‌സൈസ് പരിശോധനയില്‍ കഞ്ചാവുമായി മുന്നു പേര്‍ പിടിയില്‍. പൊള്ളാച്ചിയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന ഒരുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കോട്ടയം മണര്‍ക്കാട് സ്വദേശി കിഴക്കേതില്‍ വീട്ടില്‍ പ്രവീണ്‍രാജ്(25) ആണ് ഇന്നലെ നഗരത്തില്‍ പിടിയിലായത്. ഇയാളില്‍ നിന്നും 1.100 കിലോഗ്രാം കഞ്ചാവു കണ്ടെടുത്തു. ഞായറാഴ്ച രാവിലെ 7.15 ഓടെ പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടറും സംഘവും എക്‌സൈസ് ഐ.ബിയും സംയുക്തമായി കൂട്ടുപാതയില്‍ ദേശീയപാതയിലെ സര്‍വീസ് റോഡില്‍ നടത്തിയ വാഹന പരിശോധനയിയിലാണ് ഇയാള്‍ പിടിയിലായത്. കോട്ടയത്ത് പല പൊലീസ് സ്‌റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി, ക്വട്ടേഷന്‍, ലഹരി മരുന്ന് വില്‍പപ്പന തുടങ്ങി 14 ഓളം കേസുകള്‍ ഇയാളുടെ പേരില്‍ നിലവിലുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.ക്വട്ടേഷന്‍ കേസില്‍ വിയ്യൂര്‍ ജയിലില്‍ ഒന്നര വര്‍ഷത്തോളം ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മണര്‍ക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് പ്രതി. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതിനിടെ കോയമ്പത്തൂരില്‍ നിന്നും പാലക്കാട്ടേക്ക് വന്ന സ്വകാര്യ ബസില്‍ നിന്നും 300 ഗ്രാം കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശിയെയും കെ്‌സൈസ് പിടികൂടി. മാട്ട് താലൂക്കില്‍ പാനിഗാം വില്ലേജിലെ സുശീല്‍കുമാര്‍(26) ആണ് പിടിയിലായത്. പറളി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.ചെറുപൊതികളാക്കി വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്താനാണ് ഇയാള്‍ കഞ്ചാവ് കടത്തിയതെന്ന് മൊഴി നല്‍കിയിട്ടുണ്ട്്.  പറളി റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.എസ്. പ്രശോഭിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ റിനോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നവാസ്, സുരേഷ്, െ്രെഡവര്‍ രഘുനാഥന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.കടമ്പഴിപ്പുറം തിയേറ്റര്‍ ജംഗ്ഷന് സമീപത്ത് നിന്നും ഒരു കിലോ ഇരുനൂറ് ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. എറണാകുളം പള്ളുരുത്തി കളത്തറ വീട്ടില്‍ ശരത് (19)ആണ് കഞ്ചാവ് കൈവശം വച്ച കേസില്‍ അറസ്റ്റിലായത്. ഞായറാഴ്ച പകല്‍ 3 മണിയോടെ പെട്രോളിങ് നടത്തുന്നതിനിടെയാണ് ശ്രീകൃഷ്ണപുരം എസ്.ഐ: പി ശ്രീനിവാസനും സംഘവും പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it