കഞ്ചാവ് വില്‍പനരണ്ടിടങ്ങളിലായി നാലുപേര്‍ പിടിയില്‍

അടൂര്‍/മണ്ണഞ്ചേരി: സംസ്ഥാനത്ത് അടൂര്‍, മണ്ണഞ്ചേരി എന്നി വിടങ്ങളില്‍ നിന്ന് കഞ്ചാവുമായി നാ ലുപേര്‍ പിടിയില്‍.
ആഡംബര കാറില്‍ കടത്തി ക്കൊണ്ടുവരികയായിരുന്ന രണ്ടു കിലോ കഞ്ചാവുമായാണ് മൂന്നു യുവാക്കള്‍ മണ്ണഞ്ചേരി പോലിസിന്റെ പിടിയിലായത്. ആലപ്പുഴ വാടയ്ക്കല്‍ വാര്‍ഡി ല്‍ വല്ലയില്‍ചിറ വീട്ടില്‍ നിന്നും മണ്ണഞ്ചേരി കിഴക്കേപള്ളിക്ക് സമീപം വാടകയ്ക്കു താമസിക്കുന്ന സക്കീര്‍ ഹുസ യ്ന്‍ (30), ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡില്‍ തപാല്‍ പറമ്പില്‍ മനാഫ് (25), ആലപ്പുഴ പി ആന്റ് ടി കോട്ടേജില്‍ ജറിന്‍ ജേക്കബ് (25) എന്നിവരാണ് പോലിസിന്റെ വലയിലായത്.
ആലപ്പുഴ ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ദിവസങ്ങളായുള്ള നിരീക്ഷണത്തിലാണു പ്രതികള്‍ കുടുങ്ങിയത്. ആലപ്പുഴ-തണ്ണീര്‍മുക്കം റോഡിലൂടെ ഇവര്‍ കാറില്‍ കഞ്ചാവുമായി എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തി ല്‍ മണ്ണഞ്ചേരി എസ്‌ഐ ലൈസാദ് മുഹമ്മദ്, ആലപ്പുഴ നാര്‍കോട്ടിക് സ്‌ക്വാഡിലെ അംഗങ്ങളും ചേര്‍ന്നാണു മൂവര്‍ സംഘത്തെ കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം കടക്കാവൂര്‍ തീപ്പെട്ടി ഓഫിസിന് സമീപം മൂന്നു കിലോ കഞ്ചാവുമായി വിളയില്‍ വീട്ടില്‍ മനോജ് (35) ആണ് അടൂര്‍ പോലിസിന്റെ പിടിയിലായത്. പ്ലാസ്റ്റിക് കവറില്‍ മാസ്‌കിങ് ടേപ്പ് ഉപയോഗിച്ച് ചുറ്റി ഗന്ധം പുറത്തുവരാത്ത വിധത്തില്‍ രണ്ട് പാക്കറ്റുകളാക്കി ഒരു ബിഗ്‌ഷോപ്പറില്‍ പൊതിഞ്ഞായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അടൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിയ ശേഷം ഓട്ടോയില്‍ കയറാനായി നടന്നുപോവുമ്പോഴാണ് പിടിയിലായത്. ഇയാളില്‍ നിന്നും 1400 രൂപയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി ചിറയിന്‍കീഴ് എക്‌സൈസ് അറസ്റ്റ് ചെയ്ത് ജയിലിലായ മനോജ് മൂന്നുമാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
Next Story

RELATED STORIES

Share it