Flash News

'കഞ്ചാവു രാജ്ഞി'യെ ഇന്തോനീസ്യ നാടുകടത്തി



ജക്കാര്‍ത്ത: മയക്കുമരുന്നു കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട ആസ്‌ത്രേലിയക്കാരി ഷാപെല്‍ കോര്‍ബിയെ ഇന്തോനീസ്യ നാടുകടത്തി. ഒമ്പതു വര്‍ഷത്തെ തടവിനും മൂന്നു വര്‍ഷത്തെ പരോളിനും ശേഷമാണ് കോര്‍ബിയെ സ്വദേശമായ ബ്രിസ്ബനിലേക്ക് അയച്ചത്. കഞ്ചാവു രാജ്ഞി എന്ന പേരില്‍ അറിയപ്പെടുന്ന മുന്‍ ബ്യൂട്ടി തെറാപിസ്റ്റ് കോര്‍ബിയെ 4.2 കിലോഗ്രാം കഞ്ചാവുമായി 2004ല്‍ ബാലി വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. താന്‍ നിരപരാധിയാണെന്നാണ് കോര്‍ബിയുടെ വാദം. ഇവരുടെ അറസ്റ്റ് ആസ്‌ത്രേലിയയും ഇന്തോനീസ്യയും തമ്മിലുള്ള നയതന്ത്രബന്ധത്തെ ഉലച്ചിരുന്നു. ബാലി വില്ലയില്‍ നിന്നു പോലിസ് അകമ്പടിയോടെയാണ് ഇവരെ വിമാനത്താവളത്തിലെത്തിച്ചത്.
Next Story

RELATED STORIES

Share it