kozhikode local

കംഫര്‍ട്ട് സ്റ്റേഷന്‍ വീണ്ടും അടച്ചു; പൊറുതിമുട്ടി യാത്രക്കാര്‍

താമരശ്ശേരി: കംഫര്‍ട്ട് സ്റ്റേഷന്‍ വീണ്ടും അടച്ചു പൂട്ടിയതോടെ താമരശ്ശേരിയിലെത്തുന്ന യാത്രക്കാര്‍ പൊറുതി മുട്ടുന്നു. താമരശ്ശേരി പഴയ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനാണ് ആഴ്ചകളായി അടഞ്ഞു കിടക്കുന്നത്. ദേശീയ പാതയോരത്തെ ഏറെ ജനത്തിരക്കുള്ള താമരശ്ശേരിയിലെത്തുന്ന യാത്രക്കാര്‍ക്ക് മലമൂത്ര വിസര്‍ജനത്തിനു സൗകര്യമില്ലാതെ ഏറെ കഷ്ടപ്പെടേണ്ട അവസ്ഥയാണുള്ളത്. ദീര്‍ഘ ദൂര ബസ് യാത്രക്കാര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ സാധിക്കാന്‍ ഈ കംഫര്‍ട്ട സ്റ്റേഷന്‍ അടച്ചതോടെ കഴിയാതായി. ഇവിടെയെത്തിപ്പെടുന്ന സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഏറെ കഷ്ടപ്പെടുന്നത്. പുരുഷന്മാര്‍ റോഡരികിലോ കെട്ടിടത്തിന്റെ മറവിലോ കാര്യങ്ങള്‍ നടത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ദുരിതം സഹിക്കേണ്ടി വരികയാണ് ചെയ്യുന്നത്.
അങ്ങാടിയിലെത്തുന്ന പലരും ഹോട്ടലുകളെയും അടുത്ത വീടുകളേയും ആശ്രയിക്കുകയാണ് ചെയ്യുന്നത്. ബസ്റ്റാന്റിലെ കച്ചവടക്കാരും ഓട്ടോ-ടാക്‌സി തൊഴിലാളികളും മലമൂത്ര വിസര്‍ജനത്തിനു ഹോട്ടലുകളെയും സമീപത്തെ പള്ളിയുടെ ശൗചാലയത്തെയും ആശ്രയിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ യാത്രക്കാര്‍ക്ക് ഇതിനു സാധിക്കാതെ വരുന്നു. പഴയ കംഫര്‍ട്ട് സ്റ്റേഷനു സമീപത്ത്് തന്നെ ഏറെ കൊട്ടി ഘോഷിച്ചു ആറ് ലക്ഷം രൂപ മുടക്കി നടപ്പിലാക്കിയ ഇ- ടോയ്‌ലറ്റ് സംവിധാനം ഒരു ദിവസം പോലും ജനങ്ങള്‍ക്ക് ഉപകരിച്ചിട്ടില്ല. മുമ്പും ഈ കംഫര്‍ട്ട് സ്‌റ്റേഷന്‍ മാസങ്ങളോളം അടച്ചിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചു യാത്രക്കാരനായ ഒരാള്‍ പരസ്യമായി ബസ് സ്റ്റാന്റില്‍ മലമൂത്ര വിസര്‍ജനം നടത്തിയതോടെ അധികൃതര്‍ വീണ്ടും കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി എടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it