ernakulam local

ഓസ്‌ട്രേലിയന്‍ വേള്‍ഡ് ഓര്‍ക്കസ്ട്രയ്ക്ക് കൊച്ചി വേദിയാകുന്നു

കൊച്ചി: ആസ്‌ത്രേലിയന്‍ സംഗീതജ്ഞര്‍ ആസ്‌ത്രേലിയന്‍ വേള്‍ഡ് ഓര്‍ക്കസ്ട്രയുടെ ബാനറില്‍ ഓസ്ര്‌ടേലിയ ഫെസ്റ്റ്’എന്ന ഇന്ത്യാ പര്യടനം കൊച്ചിയിലും എത്തും.
ചെന്നെ, കൊച്ചി, മുംബൈ എന്നിവടങ്ങളിലാണു സംഘം സപ്തംബര്‍ 23, 25, 28 തിയ്യതികളില്‍ സംഗീതപരിപാടി അവതരിപ്പിക്കുക. സപ്തംബര്‍ 25നു വൈകീട്ട് ഏഴരയ്ക്കു കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ലുലു ബോള്‍ഗാട്ടി അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്ററിലാണു കേരളത്തിലെ പരിപാടി.
ആര്‍ട്ടിസ്റ്റിക് ഡയറക്റ്ററും ചീഫ് കണ്ടക്റ്ററുമായ അലക്‌സാണ്ടര്‍ ബ്രിഗര്‍ എഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തുക. ഇതിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ പരിപാടിക്ക് സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യയുടെ സഹകരണവുമുണ്ട്. ആസ്‌ത്രേലിയന്‍ വേള്‍ഡ് ഓര്‍ക്കസ്ട്രയുടെ വിദ്യാഭ്യാസ സംഘം തിരുവല്ലയിലെ സെന്ററിലെത്തി അവിടത്തെ കുട്ടികളുമായും അധ്യാപകരുമായും സംവദിക്കുകയും സംഗീതപരിപാടി അവതരിപ്പിക്കുകയും ചെയ്യും.  വിയന്നയിലെയും ഹോങ്കോങ്ങിലെയും ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ര്ടകള്‍, ആന്‍ട്വേര്‍പിലെയും ലണ്ടനിലെയും സിംഫണി ഓര്‍ക്കസ്ട്രകള്‍, ഓസ്ര്‌ടേലിയന്‍ സ്റ്റേറ്റ് ഓര്‍ക്കസ്ട്രകള്‍ എന്നിവയിലുള്ള സംഗീതജ്ഞരാണ് ഇന്ത്യയിലെത്തുക.
പ്രശസ്ത വയലിനിസ്റ്റും ഫെസ്റ്റിവല്‍ സ്ട്രിങ്‌സ് ല്യൂസേണ്‍ ആര്‍ട്ടിസ്റ്റിക് ഡയറക്റ്ററുമായ ഡാനിയേല്‍ ഡോഡ്‌സിന്റെ പ്രകടനമാണ് ഇത്തവണത്തെ പര്യടനത്തിനുള്ള ഏറ്റവും വലിയ സവിശേഷത.
പാരിസുകാരിയായ പ്രമുഖ സംഗീതജ്ഞ കരോളിന്‍ മെന്‍ഗ് കൊച്ചിയിലും മുംബൈയിലും അതിഥിയായി എത്തി സോളോ സംഗീത പ്രകടനം നടത്തും.
Next Story

RELATED STORIES

Share it