ഓളപ്പരപ്പിലെ ജല മാമാങ്കത്തിന് ഇനി പോലിസ്

സേനയുംഹരിപ്പാട്: ജല മാമാങ്കങ്ങളില്‍ കുട്ടനാട്ടിലെ കരുമാടിക്കുട്ടന്‍മാരോട് മാറ്റുരയ്ക്കാന്‍ പോലിസ് സേനയും സജ്ജമാവുന്നു. കരുവറ്റ ലീഡിങ് ചാനലില്‍ കാണികള്‍ക്ക് ആവേശം പകര്‍ന്ന്  വഞ്ചിപ്പാട്ടിന്റെ താളത്തില്‍ പോലിസ് ടീമിന്റെ നേതൃത്വത്തില്‍ പരിശീലനത്തിന്റെ തുഴപ്പെരുക്കം ആരംഭിച്ചു.
പട്ടാളക്കാരുടെ തുഴയെറിച്ചിലിന് സാക്ഷികളായിട്ടുള്ള കുട്ടനാടന്‍ ജനതയ്ക്ക് പോലിസ് ടീമിന്റെ കൈക്കരുത്തിലുള്ള തുഴയെറിച്ചില്‍ നവ്യാനുഭവമായിരിക്കും. 120 ഓളം പോലിസുകാരാണ് പോലിസ് വാഹനത്തില്‍ കഴിഞ്ഞദിവസം എത്തി പരിശീലനത്തിനുള്ള ജലരാജാവിനെ നീറ്റിലിറക്കിയത്.
പാലക്കാട് എസ്പി ബിപേഷ് കുമാര്‍ ബെഹ്‌റയ്ക്കാണ് പോലിസ് ടീമിന്റെ ചുമതല. കാട്ടില്‍ തെക്കേതില്‍ ചുണ്ടനിലാണ് പുതിയ ടീമിന്റെ കന്നിയങ്കം.
ഒരു വള്ളം പരിശീലനത്തിനും മറ്റൊന്ന് മല്‍സരത്തിനായുമാണ് ഉപയോഗിക്കുക.
സംസ്ഥാനത്തെ പ്രധാന ജലോല്‍സവങ്ങളെ കോര്‍ത്തിണക്കി ഐപിഎല്‍ മോഡലില്‍ ടൂറിസം വകുപ്പ് ജലമേളകള്‍ നടത്തുന്നതിന് തീരുമാനിച്ചതോടെ കേരളത്തിലെ ഓളപ്പരപ്പുകളില്‍ അരങ്ങേറുന്ന ജല മാമാങ്കങ്ങള്‍ക്ക് പുതിയ ചൂടും ചൂരുമാവും അനുഭവപ്പെടുക.
Next Story

RELATED STORIES

Share it