Flash News

ഓര്‍ത്തഡോക്‌സ് സഭ ലൈംഗിക വിവാദം; പരാതിക്കാരിയെ കാണാന്‍ ദേശീയ വനിത കമ്മിഷന്‍

ഓര്‍ത്തഡോക്‌സ് സഭ ലൈംഗിക വിവാദം; പരാതിക്കാരിയെ കാണാന്‍ ദേശീയ വനിത കമ്മിഷന്‍
X

തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക ചൂഷണ വിവാദവുമായി ബന്ധപ്പെട്ട് പരാതിക്കാരിയില്‍ നിന്ന് ദേശീയ വനിത കമ്മിഷന്‍ ഇന്ന് മൊഴിയെടുക്കും. സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് ദേശീയ വനിത കമ്മിഷന്‍ രേഖ ശര്‍മ്മയുടെ നേതൃത്വത്തില്‍ രണ്ടംഗ സംഘം യുവതിയെ കാണാന്‍ തിരുവല്ലയില്‍ വരുന്നത്.
കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വൈദികര്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് പരാതി.  തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. കറുകച്ചാലിലെ വൈദിക ആശ്രമം, ബലാത്സംഗം നടന്നതായി യുവതി മൊഴിയില്‍ പറയുന്ന ബോര്‍ഡിങ് എന്നിവിടങ്ങളില്‍ ഇനി  തെളിവെടുപ്പ് നടക്കും.
ഓര്‍ത്തഡോക്‌സ് സഭാ നേത്യത്വത്തിന് യുവതിയുടേതായി നല്‍കിയിരിക്കുന്ന സത്യപ്രസ്താവനയില്‍ സാക്ഷി ഒപ്പിട്ടവരില്‍ നിന്നും മൊഴിയെടുക്കും. നിലവില്‍ ഒളിവില്‍ കഴിയുന്ന 4 പ്രതികളുടെയും മുന്‍കൂര്‍ ജാമ്യ ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
ഡല്‍ഹി ഭദ്രാസനത്തിലെ വൈദികന്‍ ജയ്‌സ് കെ ജോര്‍ജിനൊപ്പം യുവതി താമസിച്ച കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഒരുമിച്ച് താമസിച്ചത് വെളിപ്പെടുത്തുമെന്ന് വൈദികന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് ഹോട്ടല്‍ ബില്‍ താന്‍ അടച്ചതെന്ന് യുവതി മൊഴി നല്‍കി.
Next Story

RELATED STORIES

Share it