palakkad local

ഓട്ടോറിക്ഷകളില്‍ മഞ്ഞ പെയിന്റിന് സ്റ്റേ

പാലക്കാട്: ഓട്ടോറിക്ഷകളുടെ മുന്‍ഭാഗം മഞ്ഞ പെയിന്റ് അടിക്കുകയും 365 രൂപ സ്റ്റാമ്പ് ഫീ അടക്കുകയും ചെയ്യണമെന്ന മുനിസിപ്പാലിറ്റിയുടെ തീരുമാനം കോടതി സ്‌റ്റേചെയ്തു. സതേണ്‍ മോട്ടോര്‍ ആന്റ് ട്രാന്‍സ് പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍(സ്മാര്‍ട്ട്) ഐഎന്‍ടിയുസി നല്‍കിയ ഹരജിയില്‍ പാലക്കാട് മുന്‍സിഫ് കോടതിയാണ് സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ട്രേഡ് യൂനിയനുകളുടെ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഹരജിയില്‍ ആരോപിച്ചു. യൂനിയന്‍ പ്രസിഡന്റ് ചിങ്ങന്നൂര്‍ മനോജാണ് ഹരജി നല്‍കിയത്.  5000 ഓട്ടോറിക്ഷകളുണ്ടെന്നിരിക്കെ 18,25,000 രൂപ ഈ ഇനത്തില്‍ ലഭിക്കുമ്പോള്‍ തൊഴിലാളിക്ക് പ്രാഥമിക കര്‍മങ്ങള്‍ക്ക് ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ പോലുമില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.  വിധിയെ തുടര്‍ന്ന് ഓട്ടോതൊഴിലാളികള്‍ പ്രകടനം നടത്തി. ഐഎന്‍ടിയു സി ജില്ലാ പ്രസിഡന്റ് ചിങ്ങന്നൂര്‍ മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് മുബാറക് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സുധാകരന്‍ പ്ലക്കാട്, ചെന്താമര, വി എന്‍ കൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദുപിരായിരി, റീജ്യനല്‍ പ്രസിഡന്റുമാരായ കെ ആര്‍ ബ്രിജേഷ് പ്രേം, കെ ആദം കുട്ടി, വി ആര്‍ അനില്‍കുമാര്‍, സഹീര്‍, അരുണ്‍ദാസ്, ഹക്കീം, മനോഹരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it