Kerala

ഓഖി: മല്‍സ്യാഹാരത്തിനെതിരേവ്യാജപ്രചാരണം ചെറുക്കാന്‍നടപടി വേണമെന്ന് ആവശ്യം

ഓഖി: മല്‍സ്യാഹാരത്തിനെതിരേവ്യാജപ്രചാരണം ചെറുക്കാന്‍നടപടി വേണമെന്ന് ആവശ്യം
X
കോഴിക്കോട്: ഓഖി ദുരന്തത്തെ തുടര്‍ന്ന് മല്‍സ്യാഹാരത്തിനെതിരേയുള്ള വ്യാജപ്രചാരണം ചെറുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഓള്‍ കേരള ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.



മല്‍സ്യങ്ങള്‍ മൃതദേഹം ഭക്ഷിക്കുമെന്ന പ്രചാരണം നവ മാധ്യമങ്ങളില്‍ വ്യാപകമാണ്. ഇത് വസ്തുതാ വിരുദ്ധമാണ്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ നിന്ന്് ഇക്കാര്യം വ്യക്തമാണ്. വ്യാജ പ്രചാരണത്തിനെതിരേ ആരോഗ്യ, ഫിഷറീസ് വകുപ്പുകള്‍ വസ്തുതാപരമായ വിശദീകരണം നല്‍കണം. ഓഖി ദുരന്തത്തില്‍ ഇരയായവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്ത പാക്കേജ് നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മല്‍സ്യ വ്യാപാരികള്‍ ഒരു ദിവസത്തെ വേതനം നല്‍കും. നിര്‍ദിഷ്ട ഫിഷറീസ് ബില്ലിലെ ആശങ്കകള്‍ ദുരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മല്‍സ്യ വ്യാപാരികളും മല്‍സ്യ മേഖലയാകെയും ചൂഷണ മേഖലയാണെന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണം. ഭാരവാഹികള്‍  പറഞ്ഞു.
Next Story

RELATED STORIES

Share it