Flash News

ഒ രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസിന് നേരെ ആക്രമണം

ഒ രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസിന് നേരെ ആക്രമണം
X


തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ രാജഗോപാലിന്റെ ഓഫീസിന് നേരെ ആക്രമണം. ശനിയാഴ്ച അര്‍ധരാത്രിയോടെ കരമന എന്‍എസ്എസ് മന്ദിരത്തിന് സമീപമുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകളും ബോര്‍ഡുകളും തകര്‍ന്നു. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും അക്രമി സംഘം തര്‍ത്തു.
വാടക പ്രശ്‌നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് സംഭവസ്ഥലം സന്ദര്‍ശിക്കവെ ഒ രാജഗോപാല്‍ എംഎല്‍എ ആരോപിച്ചു.
Next Story

RELATED STORIES

Share it