kozhikode local

ഒളവണ്ണ-നല്ലളം റോഡ്പണി തുടങ്ങാത്തത്് സര്‍ക്കാരിന്റെ അലംഭാവം: എംപി

ഒളവണ്ണ: കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും 10 കോടി രൂപ വകയിരുത്തി പുനരുദ്ധാരണം ചെയ്യുന്ന അരീക്കാട് കോവൂര്‍ റോഡിന്റെ പണി ആരംഭിക്കാത്തത് ഭരണകൂടങ്ങളുടെ അലംഭാവമാണെന്ന് എം കെ രാഘവന്‍ എംപി.
നല്ലളം ഒളവണ്ണ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് കൊടിനാട്ടുമുക്ക് ശാഖ നടത്തിയ 29 മണിക്കൂര്‍ ഉപവാസ സമരം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് മാസം മുമ്പ് ടെന്‍ഡര്‍ ചെയ്ത പ്രവൃത്തി ഇനിയും ആരംഭിക്കാത്തത് കടുത്ത അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
ജനകീയ വിഷയം ഏറ്റെടുത്ത് ഉപവാസ സമരം നടത്തിയ അപ്പാട്ട് ഹനീഫയേയും എന്‍ എ അസീസിനേയും അദ്ദേഹം അഭിനന്ദിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് വയലിലകത്ത് അബൂബക്കര്‍ അധ്യക്ഷനായിരുന്നു. വെള്ളി വൈകീട്ട് നാലിന്് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിന്‍ ഹാജി ഉദ്ഘാടനം ചെയ്ത സമരം ശനിയാഴ്ച രാത്രി 9ന്്് എം കെ രാഘവന്‍ ഇളനീര്‍ വെള്ളം നല്‍കി അവസാനിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ജില്ലാ സെക്രട്ടറി എ സിജിത്ത് ഖാന്‍, മുസ്ലിം ലീഗ് നിയോജക മണ്ടലം വൈസ് പ്രസിഡന്റ് കെ കെ കോയ, പെരുവയല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ഷിയാലി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് അലവി, ജനറല്‍ സെക്രട്ടറി വി പി എ സലീം, ഡിസിസി ജനറല്‍ സെക്രട്ടറി ചോലക്കല്‍ രാജേന്ദ്രന്‍ സംസാരിച്ചു

Next Story

RELATED STORIES

Share it