ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്

10ാം ക്ലാസ് കഴിഞ്ഞ് സിബി എസ്ഇ പ്ലസ്ടു പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ സ്‌കോളര്‍ഷിപ് പുതുക്കാനും അവസരമുണ്ട്.
അവസാന തിയ്യതി ഒക്ടോബര്‍ 5. ംംം.രയലെ.ിശര.ശി
അപേക്ഷക മാതാപിതാക്കളുടെ ഒരേ ഒരു മകളായിരിക്കണം. 2018ലെ 10ാം ക്ലാസ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് വാങ്ങി 11ാം ക്ലാസില്‍ പഠിക്കുന്നവരാവണം. അധ്യയന വര്‍ഷം സ്‌കൂളില്‍ ബാധകമായ ട്യൂഷന്‍ ഫീസ് മാസം 1,500 രൂപ കവിയരുത്. 12ാം ക്ലാസിലും ഈ സ്‌കൂളില്‍ത്തന്നെ പഠിക്കണം. അടുത്ത രണ്ടു വര്‍ഷം ഫീസിലെ വര്‍ധന ഇപ്പോഴുള്ളതിന്റെ 10 ശതമാനത്തില്‍ കൂടരുത്. എന്‍ആര്‍ഐ.ക്കാര്‍ക്കും അപേക്ഷിക്കാം. ഇവരുടെ ട്യൂഷന്‍ ഫീസ് മാസം 6000 രൂപ കവിയരുത്. മാസം 500 രൂപയാണ് സ്‌കോളര്‍ഷിപ്പ്. പരമാവധി രണ്ടു വര്‍ഷത്തേക്കാണ് നല്‍കുക.
പതിനൊന്നാം ക്ലാളാസിലെ പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് വാങ്ങി സ്ഥാനക്കയറ്റം നേടിയാലേ തുടര്‍ന്നും സ്‌കോളര്‍ഷിപ്പ് കിട്ടൂ. അപേക്ഷകയുടെ ഫോട്ടോ ഒട്ടിച്ച് സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തണം.
സ്‌കോളര്‍ഷിപ്പ് പുതുക്കാനും ഇപ്പോള്‍ അപേക്ഷിക്കാം. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്കു ചെയ്തിരിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലില്‍നിന്ന് സാക്ഷ്യപ്പെടുത്തി വാങ്ങണം.
പതിനൊന്നാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് ഷീറ്റിന്റെയും ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്ക്/ ചെക്ക് ലീഫിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം.

Next Story

RELATED STORIES

Share it