Kottayam Local

ഒരേ റൂട്ടില്‍ കെഎസ്ആര്‍ടിസിയേക്കാള്‍ 40 രൂപ സ്വകാര്യ ബസ്സിന് കുറവ്

നിസാര്‍ ഇസ്മയില്‍
പൊന്‍കുന്നം: കെഎസ്ആര്‍ടിസിയെക്കാള്‍ കുറഞ്ഞ നിരക്കില്‍  യാത്ര വാഗ്ദാനം ചെയ്ത് സ്വകാര്യ ബസ്.ഒരേ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസിനെക്കാള്‍ കുറഞ്ഞ നിരക്കുകള്‍ മാത്രമാണ് തങ്ങളുടെ ബസിലെന്ന് ബസിന് മുമ്പിലും പിന്നിലും പ്രദര്‍ശിപ്പിച്ചു സര്‍വീസ് നടത്തുകയാണ് സ്വകാര്യബസ്.
ചങ്ങനാശ്ശേരി  കടപ്പന റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘നീലാംബരി’ എന്ന സ്വകാര്യ ബസാണ് ഈ രീതിയില്‍ യാത്രക്കാരെ ക്യാന്‍വാസ് ചെയ്യുന്നത് .  ചങ്ങനാശ്ശേരിയില്‍ നിന്ന് കട്ടപ്പനയ്ക്ക് കെഎസ്ആര്‍ടിസി യില്‍ 121 രൂപയാകുമ്പോള്‍ സ്വകാര്യ ബസില്‍ ഇതേ ദൂരത്തിന് ഈടാക്കുന്നത് 99 രൂപമാണ്.22 രൂപയുടെ വ്യത്യാസമാണ് സാധാരണയാത്രക്കാര്‍ക്കുള്ളത്. എന്നാല്‍ മൈബസ് കാര്‍ഡ് ഉള്ളവര്‍ക്ക് നിരക്ക് ഇതിലും കുറയുമെന്നും ചങ്ങനാശ്ശേരി കട്ടപ്പനക്ക് മൈബസ് കാര്‍ഡുള്ളവര്‍ക്ക് 40 രൂപ വരെ കുറവ് ലഭിക്കുമെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.
ഇതേ പോലെ പൊന്‍കുന്നം എറണാകുളം റൂട്ടില്‍ 17 രൂപയുടെ വ്യത്യസമാണ് സ്വകാര്യ ബസും കെഎസ്ആര്‍ടിസിയും തമ്മിലുള്ളതെന്നാണ്  സ്വകാര്യബസ് ജീവനക്കാര്‍ പറയുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ ഫാസ്റ്റായതിനാലാണ് നിരക്കില്‍ വ്യത്യമുണ്ടാകുന്നത്.ഈ റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് ഓര്‍ഡിനറി ബസുകള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യബസുകള്‍ക്ക് നിരക്കു വ്യത്യാസം ഗുണകരമാകുകയാണ്.എന്നാല്‍ കെഎസ്ആര്‍ടിസി യില്‍ നിരക്കുകള്‍ക്കൊപ്പം ജിഎസ്ടിയുടെ ചെറിയ നികുതി മാത്രമാണ് ഉള്ളതെന്നും കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളെ തകര്‍ക്കുവാന്‍ സ്വകാര്യബസുകള്‍ നിരക്കുകള്‍ വലിയതോതില്‍ കുറച്ച് ഓടുകയാണെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. ഏതായാലും നഷ്ടത്തിലോടുന്ന കെ എസ്ആര്‍ടിസിക്ക് സ്വകാര്യ ബസുകാരുടെ പുതിയ പ്രചാരണ തന്ത്രം ഇരുട്ടടിയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it