kannur local

ഒരുനേരത്തെ ആഹാരത്തിനായി കനിവുതേടി തങ്കച്ചന്‍

ചെറുപുഴ: ഒരുനേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ വീട്ടില്‍ ഏകാന്തതയോടെ കഴിയുകയാണ് പുതുപ്പറമ്പില്‍ തങ്കച്ചന്‍. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാല്‍ റവന്യൂവില്‍ മൂന്നുസെന്റ് സ്ഥലത്തെ വീട്ടിലാണ് മരുന്നിനും ഒരു നേരത്തെ ഭക്ഷണത്തിനുമായി സുമനസ്സുകളുടെ കനിവ് തേടുന്നത്.
മരക്കച്ചവടക്കാരനായിരുന്നു തങ്കച്ചന്‍. 15 വര്‍ഷം മുമ്പ് മരംവീണ് നട്ടെല്ലു തകര്‍ന്ന് കിടപ്പിലായി. പ്രദേശത്തെ ക്ലബ്ബ്  നല്‍കിയ വീല്‍ചെയറില്‍ നീങ്ങിയാണ്‌വീട്ടിലെ കാര്യങ്ങള്‍ തനിച്ചു ചെയ്യുന്നത്. മാസത്തില്‍ പെന്‍ഷനായി ലഭിക്കുന്ന ആയിരം രൂപ ആരുടെയെങ്കിലും കൈയില്‍ കൊടുത്തുവിട്ട് അരിയും മറ്റും വാങ്ങും. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ മുടങ്ങി. ഇതാണ് ദുരിതത്തിനു കാരണം. ബിപിഎല്‍ റേഷന്‍കാര്‍ഡ് പുതുക്കി ലഭിച്ചപ്പോള്‍ മുന്‍ഗണനാ വിഭാഗത്തിലായി. ഇതോടെ റേഷന്‍ അളവും കുറഞ്ഞു. പഞ്ചായത്തില്‍ മുചക്ര വാഹനത്തിന് പലതവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഫലമില്ല. വാഹനം ലഭിച്ചാല്‍ ഇതിലൂടെ എന്തെങ്കിലും കച്ചവടം നടത്തി അന്നത്തിനുള്ള വക കണ്ടെത്താമെന്ന് തങ്കച്ചന്‍ പറയുന്നു. പട്ടിണിയിലായ തങ്കച്ചന് അയല്‍വാസികള്‍ നല്‍കുന്ന ഭക്ഷണമാണ് ഏക ആശ്വാസം.
Next Story

RELATED STORIES

Share it