kasaragod local

ഒബിസി വിഭാഗം പ്രഫഷനലുകള്‍ക്ക് വായ്പാ പദ്ധതി: രജിസ്‌ട്രേഷന്‍ 16വരെ

കാസര്‍കോട്്്: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനു പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വായ്പാ പദ്ധതിക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 16 മുതല്‍ ആരംഭിക്കും.
പദ്ധതി പ്രകാരം പരമാവധി 10 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. ഗ്രാമപ്രദേശത്ത് 98,000 രൂപവരെയും നഗരപ്രദേശത്ത് 1,20,000 രൂപ വരെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആറു ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ ഏഴു ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും.
തിരിച്ചടവ് കാലയളവ് 84 മാസം വരെ. അപേക്ഷകന്‍ സംസ്ഥാനത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ബിരുദ തലത്തിലുള്ള പ്രഫഷണല്‍ കോഴ്‌സുകള്‍ (എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിടെക്) വിജയകരമായി പൂര്‍ത്തീകരിച്ചവരമായിരിക്കണം. പ്രായം 40 കവിരുത്. വായ്പാ തുകയുടെ 20 ശതമാനം (പരമാവധി 2 ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. ഈ തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വയ്ക്കും. സംരംഭകന്‍ സബ്‌സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും മാത്രമാണ് തിരിച്ചടക്കേണ്ടി വരുന്നത്.
പദ്ധതി പ്രയോജനപ്പെടുത്തി സ്റ്റാര്‍ട്ട്അപ്പ് സംരംഭം ആരംഭിക്കുന്നതിന് താല്‍പ്പര്യമുള്ള പ്രഫഷണലുകള്‍  ംംം. സയെരറര.രീാഎന്ന കോ ര്‍പറേഷന്‍ വെബ്‌സൈറ്റ് വഴി 25 നകം രജിസ്റ്റര്‍ ചെയ്യണം.
Next Story

RELATED STORIES

Share it