World

ഒപിസിഡബ്ല്യു വിദഗ്ധസംഘം ദൂമയിലെത്തി

ദമസ്‌കസ്: രാസായുധ നിരോധന സംഘടന (ഒപിസിഡബ്ല്യു)യുടെ വിദഗ്ധസംഘം ദൂമയില്‍ പ്രവേശിച്ചതായി സിറിയന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു. ബുധനാഴ്ച സംഘത്തിനു ദൂമയില്‍ പ്രവേശിക്കാമെന്നു സിറിയന്‍ മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപോര്‍ട്ട് ചെയ്തിരുന്നു.
ദൂമയിലെത്തുന്ന വിദഗ്ധസംഘം ക്ലോറിന്‍ ആക്രമണം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും മണ്ണില്‍ നിന്നും മറ്റും സാംപിളുകള്‍ ശേഖരിക്കുകയും ആക്രമണത്തില്‍ പരിക്കേറ്റവര്‍, ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.  ഏപ്രില്‍ ഏഴിനാണു കിഴക്കന്‍ ഗൂത്തയില്‍ വിമത നിയന്ത്രണത്തില്‍ അവശേഷിക്കുന്ന അവസാന കേന്ദ്രമായ ദൗമയില്‍ സിറിയന്‍ സൈന്യം ക്ലോറിന്‍ ആക്രമണം നടത്തിയത്. രാസാക്രമണത്തെ യുഎസ് അടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ശക്തമായി അപലപിക്കുകയും ശനിയായ്ച സഖ്യം സിറിയന്‍ സൈന്യത്തിന്റെ രാസായുധ കേന്ദ്രങ്ങള്‍ക്കെതിരേ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
അതേസമയം, യുഎന്‍ സുരക്ഷാസംഘം സിറിയയിലേക്കു പുറപ്പെട്ടതായി സിറിയയുടെ യുഎന്‍ അംബാസഡര്‍ അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താനായി യുഎന്നിന്റെ സുരക്ഷാസംഘം ദൂമയിലേക്കു പുറപ്പെട്ടിട്ടുണ്ട്.  ദൂമയിലെ സാഹചര്യങ്ങള്‍ സുരക്ഷിതമാണെന്നു സംഘം വിലയിരുത്തിയാല്‍ വസ്തുതാന്വേഷണ സംഘത്തിനു ദൂമയില്‍ അന്വേഷണം ആരംഭിക്കാമെന്നും അദ്ദേഹം യുഎന്‍ രക്ഷാസമിതിയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it