Flash News

ഒഞ്ചിയത്ത് ലീഗ് പിളര്‍പ്പിലേക്ക്

ഒഞ്ചിയത്ത് ലീഗ് പിളര്‍പ്പിലേക്ക്
X


വടകര: സംഘടനാ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രവര്‍ത്തകരെ ഒഴിവാക്കിയ നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഒഞ്ചിയം പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് പിളര്‍പ്പിലേക്ക്.
ഇക്കഴിഞ്ഞ 23ന് നാദാപുരം റോഡ് മുസ്ലിം ലീഗ് ഓഫിസില്‍ ചേര്‍ന്ന പഞ്ചായത്ത് കൗണ്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ പിളര്‍പ്പിന് വഴിയൊരുങ്ങുന്നത്. തല മുതിര്‍ന്ന നേതാക്കളെ കൗണ്‍സിലില്‍ നിന്നും മാറ്റി നിര്‍ത്തിയതാണ് ഒരു വിഭാഗം നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കണ്ണൂക്കര ശാഖാ കമ്മറ്റിയിലെ 25 കൗണ്‍സിലര്‍മാരെയും, വെള്ളികുളങ്ങര ശാഖയിലെ പ്രധാന പ്രവര്‍ത്തകരെയും ഒഴിച്ചു നിര്‍ത്തിയെന്നാണ് പരാതി.
പാര്‍ട്ടിയുടെ മണ്ഡലം നേതാക്കളായ പുത്തൂര്‍ അസിസ്, ഒകെ കുഞ്ഞബ്ദുല്ല, സികെ മൊയ്തു എന്നിവരുടെ ഒത്താശയോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകരെ രണ്ടു തട്ടിലാക്കിയതെന്ന് വിമത വിഭാഗം നേതാവ് എന്‍വി ഹാരിസ് പത്ര കുറിപ്പില്‍ വ്യക്തമാക്കി. കലക്കുവെള്ളത്തി ല്‍ മീന്‍ പിടിക്കുന്ന നേതാക്കള്‍ യാതൊരു മാനദണ്ഡവുമില്ലാതെ അവര്‍ക്കാവശ്യമായ ആളുകളെ കൗണ്‍സില്‍ അംഗങ്ങളാക്കി തെരഞ്ഞെടുപ്പ് നടത്തി പാവ കമ്മറ്റി രൂപീകരിച്ചതാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി ഉടലെടുത്തത്. നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച് ഭൂരിപക്ഷം കൗണ്‍സിലര്‍മാരും യോഗം ബഹിഷ്‌കരിച് ഇറങ്ങിപ്പോയി. മണ്ഡലം കമ്മറ്റിയുടെ നടപടിയില്‍ പ്രതിഷേധിച് കണ്ണൂക്കര ശാഖാ കമ്മറ്റിയില്‍നിന്നും, പോഷക സംഘടനകളി ല്‍ നിന്നും നൂറു കണക്കിന് പ്രവര്‍ത്തകര്‍ രാജി വെയ്ക്കാനും, ഗ്രാമ പഞ്ചായത്ത് അംഗം കൊല്ലന്റ്റവിട യൂസഫ് അംഗത്വം രാജി വെയ്ക്കാനും ഇന്നലെ കണ്ണൂക്കര ബാഫഖി സൗധത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു വിഭാഗം തീരുമാനിച്ചു. മുസ്ലിം ലീഗിലെ പിളര്‍പ്പ് ഒഞ്ചിയം പഞ്ചായത്ത് ഭരണവും പ്രതിസന്ധിയിലാകും.

[related]

Next Story

RELATED STORIES

Share it