ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങളുടെ കണക്ക് പുറത്ത്
BY vishnu vis13 Jan 2018 11:43 AM GMT
X
vishnu vis13 Jan 2018 11:43 AM GMT
ന്യൂഡല്‍ഹി: 2018 ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്ത് 282 വിദേശ താരങ്ങള്‍. എട്ട് ഫ്രാഞ്ചൈസികള്‍ പങ്കെടുക്കുന്ന ഐപിഎല്‍ ക്രിക്കറ്റില്‍ മൊത്തം 1122 താരങ്ങളാണ് അവസരം കാത്ത് നില്‍ക്കുന്നത്. ഇതില്‍ ദേശീയ ടീമില്‍ കളിക്കുന്ന 281 താരങ്ങളാവും ഉണ്ടാവുക.ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട്,വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, ആസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ക്രിസ് ലിന്‍, ക്രിസ് ഗെയ്്ല്‍, ഹാഷിം അംല, ക്വിന്റന്‍ ഡീ കോക്ക്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാവും പ്രധാനമായും ലേലത്തില്‍ തിളങ്ങുന്ന വിദേശ താരങ്ങള്‍. ഇന്ത്യന്‍ താരങ്ങളില്‍ കെ എല്‍ രാഹുല്‍, യുവരാജ് സിങ്, ഗൗതം ഗംഭീര്‍, അജിന്‍ക്യ രഹാനെ, ആര്‍ അശ്വിന്‍ എന്നിവരും താരലേലത്തില്‍ നേട്ടം കൊയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആസ്‌ത്രേലിയയില്‍ നിന്ന് 58 താരങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 57 താരങ്ങളും ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവടങ്ങളില്‍നിന്ന് 39 താരങ്ങളും അഫ്ഗാനിസ്താനില്‍ നിന്നും 13 താരങ്ങളുമാണ് താരലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാസം 27, 28 തീയ്യതികളിലായി ബംഗളൂരുവിലാണ് താരലേലം നടക്കുക. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും ഈ സീസണില്‍ തിരിച്ചെത്തും. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെയാണ് ചെന്നൈ നിലനിര്‍ത്തിയിരിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബൂംറ എന്നീ താരങ്ങളയും നിലനിര്‍ത്തിയിട്ടുണ്ട്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMTമുസ് ലിം വിരുദ്ധ പ്രസംഗം; പ്രധാനമന്ത്രിക്കെതിരേ തിരഞ്ഞെടുപ്പ്...
22 April 2024 3:08 PM GMT