ഐടിഐ പ്രവേശനം: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ 91 സര്‍ക്കാര്‍ ഐടിഐകളിലെ 76 ട്രേഡുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ (ംംം.ശശേമറാശശൈീിസെലൃമഹമ.ീൃഴ) ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍സിവിടി മെട്രിക്, എന്‍സിവിടി നോണ്‍ മെട്രിക്, സിഒഇ സ്‌കീമുകളിലും കേരള സര്‍ക്കാര്‍ അംഗീകാരമുള്ള എസ്‌സിവിടി മെട്രിക്, എസ്‌സിവിടി നോണ്‍ മെട്രിക്, പ്ലസ്ടു യോഗ്യതാ ട്രേഡുകളിലും യോഗ്യതയനുസരിച്ച് പ്രവേശനത്തിന് അപേക്ഷിക്കാം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഐടിഐയില്‍ സമയപരിധിക്കു മുമ്പ് പരിശോധനയ്ക്കായി സമര്‍പ്പിച്ച് ഫീസൊടുക്കി രസീത് വാങ്ങണം. ഐടിഐകളില്‍ നേരിട്ടോ ട്രഷറി ചെലാന്‍ മുഖേനയോ 023000 എല്‍&ഇ800അദര്‍ റസീപ്റ്റ്‌സ്88അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തിലോ ഫീസ് ഒടുക്കാം. സമയപരിധിക്കു മുമ്പ് ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഐടിഐയില്‍ സമര്‍പ്പിച്ച് ഫീസൊടുക്കി രസീത് വാങ്ങാത്ത അപേക്ഷകള്‍ അസാധുവാകും.
അപേക്ഷ സമര്‍പ്പിക്കുമ്പോ ള്‍ ലഭിക്കുന്ന യൂസര്‍ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് തിരുത്തല്‍ വരുത്താം. ഓ ണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അന്തിമ സമയം വരെ അപേക്ഷയില്‍ തിരുത്ത ല്‍ വരുത്താം.
ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിനു സേവനദാതാക്കളെ സമീപിക്കുന്നവര്‍ക്ക് പോര്‍ട്ടലില്‍ നിന്ന് ലഭ്യമാകുന്ന പ്രോസ്‌പെക്ടസ്/ ഐടിഐസ്ട്രീം ട്രേഡ് ലിസ്റ്റ് പരിശോധിച്ച് ഐടിഐ സ്ട്രീം ട്രേഡ് ലിസ്റ്റ് മുന്‍ഗണനാക്രമത്തില്‍ മുന്‍കൂട്ടി തയ്യാറാക്കുന്നതിനും അര്‍ഹമായ ട്രേഡുകള്‍ തന്നെ ലഭ്യമാക്കാനും അവസരമൊരുക്കും. അപേക്ഷയും അനുബന്ധ രേഖകളും സഹിതം ഗവ. ഐടിഐകളില്‍ ഫീസ് ഒടുക്കേണ്ട അവസാന തിയ്യതി ജൂലൈ മൂന്ന്.
Next Story

RELATED STORIES

Share it