ഐഒസി ഉപരോധം : സര്‍ക്കാര്‍ ജനങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ - കാനം രാജേന്ദ്രന്
BY fousiya sidheek26 May 2017 5:52 AM GMT
fousiya sidheek26 May 2017 5:52 AM GMT
വൈപ്പിന്‍: ജനവാസകേന്ദ്രമായ പുതുവൈപ്പില്‍ പാചകവാതക സംഭരണി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേയുള്ള സമരത്തിന് ശക്തി പകര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സമരപന്തലില്‍ എത്തി. ഒരു പൊതുമേഖല സ്ഥാപനം രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് മുന്നോട്ടു പോവുമ്പോള്‍ അത് തിരുത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാണം. ഇവിടെ 100 ദിവസമായി ഒരു ജനത സമരം നടത്തുമ്പോള്‍ അതിലെ ആത്മാര്‍ത്ഥതയെ തിരിച്ചറിയാന്‍ സര്‍ക്കാരിന് കഴിയണമെന്നും കാനം രാജേന്ദ്രന് പറഞ്ഞു. സമരസമിതി ചെയര്മാന് എം ബി ജയഘോഷ് അധ്യക്ഷനായി. ലാലി വിന്‍സന്റ്, പി രാജു, കെ ആര് സുഭാഷ്, ജോണ്‍ പെരുവന്താനം, ഷാജി ജോര്‍ജ്, ടി ജി വിജയന്, സി ജി ബിജു സംസാരിച്ചു. സമരം നൂറാം ദിവസമായ ഇന്നു കേരളത്തിലെ സ്ത്രീ നേതാക്കളുടെ കൂട്ടായ്മ നടക്കും. സാറാ ജോസഫ്, പി ഗീത, കുസുമം ജോസഫ്, സി കെ ജാനു, ബള്‍ക്കിസ് ഭാനു തുടങ്ങിയവര്‍ സമ്മേളനത്തിനെത്തും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ലംഘിച്ചു കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് പ്രദേശവാസികള്‍.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT