ഐഎസ്ആര്‍ഒ ബ്രിട്ടിഷ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: രാജ്യത്തെ ഗ്രാമീണമേഖലകളിലെ വാര്‍ത്താവിനിമയ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മൂന്ന് ഉപഗ്രഹങ്ങള്‍ കൂടി ഐഎസ്ആര്‍ഒ വിക്ഷേപിക്കും. എജിസാറ്റ്്് 20, ജിസാറ്റ്്് 19, ജിസാറ്റ്് 29 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുക എന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.
ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച രാത്രി ശ്രീഹരിക്കോട്ടയിലായിരുന്നു വാണിജ്യാടിസ്ഥാനത്തില്‍ നടന്ന വിക്ഷേപണം. വിക്ഷേപണത്തിലൂടെ 200 കോടി രൂപയാണ് ഐഎസ്ആര്‍ഒയ്ക്കു ലഭിക്കുക.
യുകെയിലെ സറേ സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡിന്റെ (എസ്എസ്ടിഎല്‍) നോവ സര്‍, എസ്1-4 എന്നീ ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്.
വനഭൂപട നിര്‍മാണം, സര്‍വേ, വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള ദുരന്തങ്ങളുടെ വിശകലനം എന്നിവയ്ക്കു വേണ്ടിയുള്ള ഉപഗ്രഹങ്ങളാണിവ. രണ്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി റോക്കറ്റ് വിദേശ കമ്പനി വാടകയ്ക്ക് എടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it