ഐഎസ്ആര്‍ഒ ചാരക്കേസ് സിബിഐ അന്വേഷിക്കേണ്ടതില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: നമ്പി നാരായണനെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കിയവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സുപ്രിംകോടതി. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണോ എന്നു കണ്ടെത്തണമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്നും പിന്നീട് ഇത് കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി പറഞ്ഞു.
ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ്, കെ കെ ജോഷ്വാ, വിജയന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ നടപടി വേണമെന്ന നമ്പി നാരായണന്റെ ആവശ്യത്തെ ഇന്നലെ സിബിഐ കോടതിയില്‍ പിന്തുണച്ചു. തങ്ങള്‍ അന്വേഷണത്തിന് തയ്യാറാണെന്നും സിബിഐ വ്യക്തമാക്കി. നമ്പി നാരായണന്‍ കസ്റ്റഡിപീഡനത്തിന് ഇരയായിട്ടുണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍, കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നാണ് ഉച്ചയ്ക്കുശേഷം നടന്ന വാദംകേള്‍ക്കലില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചത്. പ്രതികളുടെ സ്വത്ത് വിറ്റാണെങ്കിലും 75 ലക്ഷം രൂപയെങ്കിലും നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ നടപടി വേണമെന്ന നമ്പി നാരായണന്റെ ആവശ്യത്തോട് കോടതി വിയോജിച്ചു.  കേസില്‍ ഇന്നും വാദം തുടരും.
Next Story

RELATED STORIES

Share it