ഏഷ്യാ-ആഫ്രിക്ക വളര്‍ച്ചാ ഇടനാഴി സാധ്യമാക്കും : പ്രധാനമന്ത്രി
BY fousiya sidheek24 May 2017 3:21 AM GMT
fousiya sidheek24 May 2017 3:21 AM GMT
ഗാന്ധിനഗര്‍: ഇന്ത്യയും ജപ്പാനും ചേര്‍ന്ന് ഏഷ്യാ-ആഫ്രിക്ക വളര്‍ച്ചാ ഇടനാഴി സാധ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് യൂറോ ഏഷ്യന്‍ വ്യാവസായിക ഇടനാഴി പദ്ധതി പ്രഖ്യാപിച്ചതിനു പിറകേയാണ് ഇന്ത്യ ജപ്പാന് പിന്തുണയോടെ ഏഷ്യ-ആഫ്രിക്ക ഇടനാഴി സംബന്ധിച്ച് മോദിയുടെ പ്രഖ്യാപനം.ആഫ്രിക്കന്‍ വികസന ബാങ്ക് പൊതുസംഘത്തിന്റെ 52ാമത് വര്‍ഷാവര്‍ഷ പൊതുയോഗത്തില്‍ വച്ചാണ് മോദി ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് ബാങ്കിന്റെ യോഗം ഇന്ത്യയില്‍ വച്ച് ചേരുന്നത്. യോഗത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്ന തരത്തിലുള്ള സഹകരണവും പങ്കാളിത്തവും ഇന്ത്യയും ആഫ്രിക്കയും തമ്മില്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇക്കഴിഞ്ഞ ജപ്പാന് യാത്രയില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്ഡോയുമായുള്ള കൂടിക്കാഴ്ചയിലാണ് ഏഷ്യാ-ആഫ്രിക്ക വളര്‍ച്ചാ ഇടനാഴിയെ പറ്റി ധാരണയായത്. ഇന്ത്യയുടേയും ജപ്പാന്റേയും ഗവേഷണ സ്ഥാപനങ്ങള്‍ ആഫ്രിക്കന്‍ ഉന്നതരുമായി കൂടിയാലോചിച്ച് വിഷയത്തിന്റെ വീക്ഷണ രേഖകള്‍ സമര്‍പ്പിക്കും. പിന്നീട് ഈ രേഖകള്‍ നിര്‍വാഹക യോഗത്തില്‍ സമര്‍പ്പിക്കും. ഇന്ത്യയുടെ വിദേശ സാമ്പത്തിക നയങ്ങളില്‍ ആഫ്രിക്കയ്ക്ക് ഉന്നത പ്രാധാന്യം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT