Cricket

ഏഷ്യാകപ്പ് ക്രിക്കറ്റ് ഇന്ത്യയിലില്ല; ആതിഥേയത്വം വഹിക്കുന്നത് യുഎഇ

ഏഷ്യാകപ്പ് ക്രിക്കറ്റ് ഇന്ത്യയിലില്ല; ആതിഥേയത്വം വഹിക്കുന്നത് യുഎഇ
X


ദുബയ്: 14ാമത് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് യുഎഇ വേദിയാവും. നേരത്തെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഈ വര്‍ഷം കൂടുതല്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്്ഗാനിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്ക് പുറമെ പ്ലേ ഓഫില്‍ നിന്ന് യോഗ്യത നേടുന്ന ഒരു ടീമും ഏഷ്യയിലെ രാജാക്കന്‍മാരാവാന്‍ മല്‍സരിക്കും. ആതിഥേയരായ യുഎഇ നേപ്പാള്‍, ഒമാന്‍, പാപ്പുവാ ന്യൂ ഗിനിയ എന്നീ ടീമുകളാണ് പ്ലേ ഓഫില്‍ മല്‍സരിക്കുന്നത്. ഇത് മൂന്നാം തവണയാണ് യുഎഇ ഏഷ്യാകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നത്. 1995 ലായിരുന്നു അവസാനമായി ഇവിടെ ഒരു ഏഷ്യാകപ്പ് നടന്നത്. ഇന്ത്യയായിരുന്നു അന്നത്തെ വിജയികള്‍. അവസാന മൂന്ന് ഏഷ്യാകപ്പിനും ബംഗ്ലാദേശാണ് വേദിയായത്.
Next Story

RELATED STORIES

Share it