Flash News

ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ലക്ഷ്യ സെന്നിന് സ്വര്‍ണം

ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ലക്ഷ്യ സെന്നിന് സ്വര്‍ണം
X

ജക്കാര്‍ത്ത: ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ലക്ഷ്യ സെനിന്ന് സ്വര്‍ണം. ആവേശ ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ഒന്നാം സീഡ് താരം കുന്‍ലവുത് വിറ്റ്ഡ്‌സരണിനെ വീഴ്ത്തിയാണ് ലക്ഷ്യ സെന്‍ സ്വര്‍ണത്തില്‍ മുത്തമിട്ടത്. രണ്ട് സെറ്റുകള്‍ മാത്രം നീണ്ടു നിന്ന മല്‍സരത്തില്‍ ലക്ഷ്യ സെന്‍ പൊരുതി ജയിക്കുകയായിരുന്നു. സ്‌കോര്‍ 21-19, 21-18. നാലാം സീഡ് താരമായെത്തിയാണ് ലക്ഷ്യ സെ്ന്നിന്റെ സ്വര്‍ണ നേട്ടം.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ലക്ഷ്യ സെന്നിലൂടെ ഇന്ത്യ ബാഡ്മിന്റണില്‍ സ്വര്‍ണമുയര്‍ത്തുന്നത്. 1965ല്‍ ഗൗതം താക്കറാണ് ജൂനിയര്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ബാഡ്മിന്റണില്‍ അവസാനമായി ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച പുരുഷ താരം.പിവി സിന്ധു (2012) ല്‍ വനിതാ വിഭാഗത്തിലെ ജേതാവായിരുന്നു. സമീര്‍ വര്‍മ വെള്ളി (2011), സമീര്‍ വര്‍മവെങ്കലം(2012), പി.വി. സിന്ധു വെങ്കലം (2011), മിക്‌സഡ് ഡബിള്‍സില്‍ പ്രണവ് ചോപ്ര പ്രജ്ക്ത സാവന്ത് വെങ്കലം (2009) എന്നിവരും നേരത്തെ ഇന്ത്യക്കുവേണ്ടി മെഡല്‍ നേടിയിരുന്നു.
Next Story

RELATED STORIES

Share it