ഏഷ്യന്‍ ഗെയിംസ്: മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: ഇന്തോനീസ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന 18ാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ നേടിയ മലയാളി താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും പാരിതോഷികവും നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണം നേടിയവര്‍ക്ക് 20 ലക്ഷവും വെള്ളി നേടിയവര്‍ക്ക് 15 ലക്ഷവും വെങ്കലം നേടിയവര്‍ക്ക് 10 ലക്ഷവുമാണു പാരിതോഷികമായി നല്‍കുക.
നിലവില്‍ സര്‍ക്കാര്‍ ജോലിയില്ലാത്ത മെഡല്‍ ജേതാക്കള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക്‌നുസൃതമായി സര്‍ക്കാര്‍ വകുപ്പുകളില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കും. 10 മലയാളി താരങ്ങളാണ് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയത്.
Next Story

RELATED STORIES

Share it