Flash News

ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്നുമലയാളികളടക്കം നാലുപേര്‍ മരിച്ചു

ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്നുമലയാളികളടക്കം നാലുപേര്‍ മരിച്ചു
X




മുംബൈ: മുംബൈയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്നുമലയാളികളടക്കം അഞ്ചുപേര്‍ മരിച്ചു. രണ്ട് പൈലറ്റുമാരും അഞ്ച് ഒഎന്‍ജിസി ജീവനക്കാരുമായി പോയ പവന്‍ ഹന്‍സ് ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്.  ജുഹു വിമാനത്താളത്തില്‍ നിന്ന് ഒഎന്‍ജിസി നോര്‍ത്ത് ഫീല്‍ഡ് ഓയില്‍ റിഗിലേക്ക് പോയ ഹെലികൊപ്റ്റര്‍ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു.  കോതമംഗലം പെരുമ്പിള്ളിച്ചിറ വീട്ടില്‍ ജോസ് ആന്റണി, തൃശൂര്‍ സ്വദേശി പിഎന്‍.ശ്രീനിവാസന്‍ , ചാലക്കുടി സ്വദേശി വികെ ബിന്ദുലാല്‍ബാബു എന്നിവരാണ് മരിച്ച മലയാളികള്‍. എല്ലാവരും ഒഏന്‍ജിസിസിയില്‍ പ്രൊഡക്ഷന്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരാണ് മൂന്നു പേരും. ഒഎന്‍ജിസി ഡിജിഎം പങ്കജ് ഗര്‍ഗേയുടെ മൃതദേഹവും കണ്ടെത്തി. നാവികസേനയും തീര സേനയും തിരച്ചില്‍ തുടരുകയാണ്. തിരച്ചിലിനായി കൂടുതല്‍ വിമാനങ്ങളും കപ്പലുകളും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനമായ പവന്‍ഹാന്‍സിന്റെ ഡ്യൂഫിന്‍ എന്‍ 2 ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. എഞ്ചിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ജുഹുവില്‍ നിന്ന് പത്ത് ഇരുപതിന് 10.58ന്  പറന്നുയര്‍ന്ന ഹെലികോപ്റ്ററുമായുള്ള ബന്ധംപതിനഞ്ച് മിനിറ്റിനകം തന്നെ നഷ്ടമായതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരിച്ചിലില്‍ മഹാരാഷ്ട്രയിലെ ദഹാനുവില്‍ നിന്ന് മുപ്പതുനോട്ടിക്കല്‍ മൈല്‍ അകലെയാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത്.
2005ല്‍ ബോംബെ ഹൈയിലുണ്ടായ 22 പേര്‍ കൊല്ലപ്പെട്ട തീപിടിത്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടയാളാണ് ഇന്ന് മരിച്ചവരിലൊരാളായ വികെ ബിന്ദുലാല്‍ ബാബു. ബോംബെ ൈഹയില്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആയിരിക്കെയാണ് ബിന്ദുലാല്‍ ബാബു  2005ലുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കോതമംഗലം പെരുമ്പിള്ളിച്ചിറ സ്വദേശിയാണ് ജോസ് ആന്റണി. കോതമംഗലം മാര്‍ അത്തലേഷ്യസ് കോളജില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ജോസ് ആന്റണി ഏറെക്കാലമായി മുംബൈയിലാണ് താമസം.
Next Story

RELATED STORIES

Share it