World

ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് യാത്രതിരിച്ചു

സിംഗപ്പൂര്‍ സിറ്റി: ലോകത്തിലെ ദൈര്‍ഘ്യമേറിയ വിമാനസര്‍വീസ് സിംഗപ്പൂരില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്രതിരിച്ചു. ഏറ്റവും നീളംകൂടിയ വിമാനത്തില്‍ 19 മണിക്കൂറാണ് മാരത്തണ്‍ യാത്ര.
യാത്രക്കാര്‍ക്കായി സിനിമയും ടെലിവിഷന്‍ പരിപാടികളും 16,700 കിലോമീറ്റര്‍ യാത്രയ്ക്കായി വിമാനത്തില്‍ ഒരുക്കിയിട്ടുണ്ട്. 18 മണിക്കൂര്‍ 45 മിനിറ്റുകൊണ്ടാണ് വിമാനം ന്യൂയോര്‍ക്കില്‍ എത്തുക. 20 മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ വിമാനത്തിന് സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 161 യാത്രക്കാരാണുള്ളത്. 67 ബിസിനസ് ക്ലാസുകളും 94 പ്രീമിയം ഇക്‌ണോമി സീറ്റുകളുമാണുള്ളത്.
അടിയന്തര സാഹചര്യത്തില്‍ ഇടപെടാന്‍ യാത്രയില്‍ രണ്ട് ഉദ്യോഗസ്ഥരെയും 13 ജീവനക്കാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it