Flash News

ഏറ്റവും ചെറിയ ഭാരം കുറഞ്ഞ ലാപ് ടോപ്പുമായി തോഷിബ



കൊച്ചി: ലോകത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ 2-ഇന്‍-1 കണ്‍വേര്‍ട്ടബിള്‍ ലാപ്ടോപ് തോഷിബ പുറത്തിറക്കി. ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ മുഖ്യാതിഥിയായി. തോഷിബ (സിംഗപ്പൂര്‍) മാനേജിങ് ഡയറക്ടര്‍ വൂ ടെങ്ക്വോ, രഞ്ജിത് വിശ്വനാഥന്‍ (കണ്‍ട്രി ഹെഡ്-ഇന്ത്യ), ഷിജോയ് (കേരള ഹെഡ്) പങ്കെടുത്തു. പോര്‍ട്ടെഗ് എക്സ്20ഡബ്യൂ, 7ാം തലമുറ ഇന്റല്‍ (യു-സീരീസ്) പ്രൊസസറിന്റെ ശക്തിയോടെയാണ് എത്തുന്നത്. ഈ ഹൈബ്രിഡ് മോഡലിന്റെ 360 ഡിഗ്രി ഡ്യുവല്‍ ആക്ഷന്‍ ഹിഞ്ചസ് ഉപയോഗിച്ച് ഡിസ്പ്ലേ തിരിക്കുന്നതുവഴി  ഒരു ഹൈ പവര്‍ ലാപ്ടോപ്പില്‍ നിന്നും ഒരു മേന്‍മയേറിയ ടാബ്ലെറ്റായി മാറ്റാമെന്ന് മാനേജിങ് ഡയറക്ടര്‍ വൂ ടെങ്ക്വോ പറഞ്ഞു. ഇന്‍ബില്‍റ്റ് സുരക്ഷാ, കണക്റ്റിവിറ്റി ഫീച്ചറുകളും 16 മണിക്കൂര്‍ ബാറ്ററി ലൈഫും തോഷിബ സ്റ്റെപ് ചാര്‍ജ് ടെക്നോളജി വഴി കേവലം 30 മിനിറ്റ് നേരത്തെ ചാര്‍ജിങ് വഴി അഞ്ച് മണിക്കൂര്‍ നേരത്തേക്കുള്ള അധിക ഉപയോഗവും ലഭിക്കും.
Next Story

RELATED STORIES

Share it