palakkad local

ഏത്തക്കായക്ക് വിലയിടിവ്; വിളവെടുക്കാതെ കര്‍ഷകര്‍

മണ്ണാര്‍ക്കാട്: ഏത്തക്കായക്ക് വന്‍ വില ഇടിവ്. കര്‍ഷകര്‍ ദുരിതത്തില്‍. മണ്ണാര്‍ക്കാട് മേഖലയില്‍ ഏത്തക്കായയുടെ വില കുറഞ്ഞതോടെ വിപണി കണ്ടെത്താനാവാതെ വലയുകയാണ് കര്‍ഷകര്‍. കിലോയ്ക്ക് 18 മുതല്‍ 20 രൂപവരെയാണു കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പൊതു വിപണിയില്‍ ചില്ലറ വില്‍പന 35നു മുകളിലാണ്. ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയ കര്‍ഷകര്‍ വിലയിടിഞ്ഞതോടെ ദുരിതത്തിലായി. വായ്പയെടുത്തും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പലിശയ്ക്ക് കടം വാങ്ങിയുമാണ് പലരും കൃഷിയിറക്കിയത്. വാഴ വെട്ടി വിറ്റ് കടം തീര്‍ക്കാമെന്ന പ്രതീക്ഷയ്ക്കാണു മങ്ങലേറ്റത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് കായ വന്നതാണ് വിലിയിടിവിന് കാരണം.ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ നേരിട്ട് വില്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അത്രയെങ്കിലും വില കിട്ടിയാലോ എന്ന് കരുതിയാണിത്. തെങ്കര, കുമരംപുത്തൂര്‍, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, അട്ടപ്പാടി, കാരാകുര്‍ശ്ശി, തച്ചമ്പാറ, കരിമ്പ മേഖലകളിലാണ് വ്യാപകമായി ഏത്തക്കായ കൃഷിയുള്ളത്.
Next Story

RELATED STORIES

Share it