Second edit

ഏതന്‍സിന്റെ കാലം

പ്രാചീന സംസ്‌കാരങ്ങളില്‍ ഏറ്റവും വിഭവസമൃദ്ധം ഏതന്‍സിലേതായിരുന്നു. അളവറ്റ സമ്പത്താണ് ആ നഗരരാഷ്ട്രം കുന്നുകൂട്ടിയത്. ഇന്നും ഏതന്‍സില്‍ ചിതറിക്കിടക്കുന്ന ചരിത്രാവശിഷ്ടങ്ങള്‍ ആ പ്രാചീന വിഭവസമൃദ്ധിയുടെ ലക്ഷണങ്ങളാണ്.
എങ്ങനെയാണ് ഏതന്‍സ് മുമ്പിലെത്തിയത്? സഖ്യങ്ങളാണ് ഏതന്‍സിന്റെ വിജയരഹസ്യമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. അയല്‍രാജ്യമായ പേര്‍ഷ്യയില്‍ നിന്ന് ആക്രമണം തടുത്തുനിര്‍ത്താന്‍ ഏതന്‍സിന്റെ നേതൃത്വത്തിലാണ് സ്പാര്‍ട്ട അടക്കമുള്ള വിവിധ ഗ്രീക്ക് രാജ്യങ്ങള്‍ ഒന്നിച്ചുനിന്നത്. സഖ്യത്തിന് രാഷ്ട്രീയമായ ബലം നല്‍കിയത് ഏതന്‍സിലെ ജനാധിപത്യ ഭരണകൂടം. അതിന് സൈനികശേഷി നല്‍കിയത് ഏതന്‍സിന്റെ നാവികപ്പടയും കാലാള്‍പ്പടയും. അതിന് നിയമങ്ങള്‍ നല്‍കിയത് ഏതന്‍സിലെ കോടതികള്‍. അതിനുവേണ്ട വിഭവങ്ങള്‍ നല്‍കിയത് ഗ്രീസിലെ മറ്റു രാജ്യങ്ങളും.
ക്രിസ്തുവിനു മുമ്പ് അഞ്ചാംനൂറ്റാണ്ടുവരെ ഈ സഖ്യം പ്രബലമായി നിലനിന്നു. അതിന്റെ നേട്ടങ്ങള്‍ ഉദ്‌ഘോഷിച്ചത് മഹാകവി ഹോമറാണ്. ഇലിയഡും ഒഡീസിയും ഗ്രീക്ക് വിജയത്തിന്റെ ഇതിഹാസങ്ങളാണ്. പക്ഷേ, ഏതന്‍സിന്റെ ഈ അമിതപ്രഭാവം മറ്റു നഗരരാജ്യങ്ങളില്‍ പ്രതിഷേധവും വിരോധവും ഉണ്ടാക്കിയിരുന്നു എന്നതും സത്യമാണ്. അങ്ങനെയാണ് ക്രിമു 434ല്‍ സ്പാര്‍ട്ടയും ഏതന്‍സുമായി യുദ്ധം തുടങ്ങിയത്. ഏതാണ്ട് 30 വര്‍ഷക്കാലമാണ് ആ യുദ്ധം നീണ്ടുപോയത്. അതോടെ ഏതന്‍സിന്റെ നല്ലകാലവും പോയി.
സഖ്യരാജ്യങ്ങളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അമേരിക്കയിലെ ട്രംപ് ഭരണകൂടം ഏതന്‍സിന്റെ അനുഭവങ്ങളില്‍ നിന്നു പാഠംപഠിക്കണമെന്ന് ചില പണ്ഡിതന്‍മാര്‍. സഖ്യം നിലനിന്ന കാലത്ത് ഏതന്‍സ് നേട്ടങ്ങളുണ്ടാക്കി; സഖ്യം തകര്‍ന്നതോടെ അതിന്റെ തകര്‍ച്ചയും തുടങ്ങി.

Next Story

RELATED STORIES

Share it