ഏകാധിപത്യ നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കുക: പോപുലര്‍ ഫ്രണ്ട്

പുത്തനത്താണി: ഭരണകൂടങ്ങളുടെ ഏകാധിപത്യ നീക്കങ്ങളെ ജനങ്ങള്‍ ഒരുമിച്ച് ചേര്‍ന്നു ചെറുത്തുതോല്‍പ്പിക്കണമെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അഭ്യര്‍ഥിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്തുടനീളം അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്നു പുത്തനത്താണി മലബാര്‍ ഹൗസില്‍ ചേര്‍ന്ന സംസ്ഥാന നേതൃസംഗമം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
പശുവിന്റെ പേരിലുള്ള തല്ലിക്കൊലകളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വ്യാപകമാവുന്നു. ഭരണഘടനാ മൂല്യങ്ങളെ പിച്ചിച്ചീന്തിയാണു ബിജെപിയുടെ സര്‍ക്കാരുകളും ആര്‍എസ്എസും ജനങ്ങള്‍ക്കുമേല്‍ അതിക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി ഏകാധിപത്യ പ്രവണതയുടെ പ്രത്യക്ഷ ലക്ഷണമാണ്. ഫാഷിസം രാജ്യത്തെ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമല്ല ഭീഷണി ഉയര്‍ത്തുന്നത്. സംഘപരിവാരത്തിന്റെ വര്‍ഗീയ ഫാഷിസവും ഭരണകൂടത്തിന്റെ ഏകാധിപത്യ നീക്കങ്ങളും ചെറുത്തുതോല്‍പ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണം. പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, സെക്രട്ടറിമാരായ എ അബ്ദുല്‍ സത്താര്‍, പി കെ അബ്ദുല്‍ ലത്തീഫ്, എം കെ അശ്‌റഫ്, സംസ്ഥാന സമിതി അംഗം അര്‍ഷദ് നദ്‌വി സംസാരിച്ചു.
Next Story

RELATED STORIES

Share it