Flash News

ഏകദിന റാങ്കിങില്‍ ബംഗ്ലാദേശ് ആറാം സ്ഥാനത്ത്



ദുബയ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ആരംഭിക്കാന്‍ ഒരു ആഴ്ച മാത്രം അവശേഷിക്കെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ചരിത്രനേട്ടം. ഡബ്ലിനില്‍ നടന്ന ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് റാങ്കിങില്‍ നേട്ടമുണ്ടാക്കിയത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബംഗ്ലാദേശ് ആറാം സ്ഥാനത്തെത്തുന്നത്. കിവീസിനെ അവരുടെ മണ്ണില്‍ ആദ്യമായി തോല്‍പിച്ച മുഷ്‌റഫ് മുര്‍താസയുടെ സംഘം റാങ്കിങ്ങില്‍ 93 പോയിന്റ് കരസ്ഥമാക്കി. ബംഗ്ലാദേശിന് 93.3 പോയിന്റും തൊട്ടുതാഴെയുള്ള ശ്രീലങ്കയ്ക്ക് 92.8 പോയിന്റുമാണുള്ളത്. ലങ്കയ്ക്ക് പുറമെ പാകിസ്താനും വെസ്റ്റ് ഇന്‍ഡീസും റാങ്കിങ്ങില്‍ ബംഗ്ലാദേശിന് താഴെയാണ്. മൂന്ന് ലോകചാംപ്യന്‍മാരായ ടീമുകള്‍ക്ക് മുന്നില്‍ ബംഗ്ലാദേശ് സ്ഥാനം പിടിക്കുന്നതും ആദ്യമായാണ്. നാല് മാസം കൂടി ഈ റാങ്ക് നിലനിര്‍ത്തിയാല്‍ ബംഗ്ലാദേശിന് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കും. സപ്തംബര്‍ 30നുള്ള റാങ്കിങ് നോക്കിയാണ് ഏകദിന ലോകകപ്പിനുള്ള ടീമുകളെ തിരഞ്ഞെടുക്കുക.
Next Story

RELATED STORIES

Share it