Cricket

ഏകദിന റാങ്കിങില്‍ കരിയറിലെ മികച്ച പോയിന്റ് കണ്ടെത്തി കോഹ്‌ലി

ഏകദിന റാങ്കിങില്‍ കരിയറിലെ മികച്ച പോയിന്റ് കണ്ടെത്തി കോഹ്‌ലി
X

ദുബയ്: ഐസിസി ഏകദിന റാങ്കിങില്‍ കരിയറിലെ മികച്ച പോയിന്റ് നേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇന്നലെ പുറത്തു വിട്ട ഏകദിന റാങ്കിങില്‍ 911 പോയിന്റോടെയാണ് താരം ഏകദിന ക്രിക്കറ്റ് റാങ്കിങ് ചരിത്രത്തില്‍ ആറാമത്തെ മികച്ച പോയിന്റ് സ്വന്തമാക്കിയത്. കോഹ്‌ലി തന്നെയാണ് പട്ടികയില്‍ ഒന്നാമതും. മൂന്ന് മല്‍സരങ്ങളിലായി മിന്നും പ്രകടനവുമായി 75,45,71 റണ്‍സുകള്‍ ടീമിനായി കൂട്ടിച്ചേര്‍ത്തതോടെയാണ് താരത്തെ ഈ നേട്ടം തേടിയെത്തിയത്. മുമ്പ് 1991 ല്‍ ആസ്‌ത്രേലിയന്‍ താരം ഡീന്‍ ജോണ്‍സ് നേടിയ 918 പോയിന്റാണ് താരത്തിനിനി മറികടക്കാനുള്ളത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി ബൗളിങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച കുല്‍ദീപ് യാദവ് കരിയറിലാദ്യമായി 10 നുള്ളില്‍ സ്ഥാനം കണ്ടെത്തി. നിലവില്‍ 14ാം സ്ഥാനത്ത് നിന്ന് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്താണ് കുല്‍ദീപ്. പരമ്പരയിലുടനീളം താരം ഒമ്പത് വിക്കറ്റുകള്‍ അക്കൗണ്ടിലാക്കിയിരുന്നു. ആദ്യ മല്‍സരത്തില്‍ 10 ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് പിഴുതതോടെയാണ് താത്തിന്റെ റാങ്കിങ് എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഐസിസി ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഒന്നാമതുള്ള ബുംറയാണ്  യാദവിനെ കൂടാതെ ഇന്ത്യന്‍ ടീമില്‍ നിന്നും ആദ്യ 10 ലുള്ളത്. ഇംഗ്ലണ്ടിന് വേണ്ടി രണ്ട് സെഞ്ച്വറികള്‍ കുറിച്ച ജോ റൂട്ട് രണ്ടാം സ്ഥാനത്തേക്ക് കയറി തന്റെ കരിയറിലെ മികച്ച റാങ്കിങ് കണ്ടെത്തി.
ഇന്ത്യയുടെ രോഹിത് ശര്‍മ ഒരു സ്ഥാനം ഇറങ്ങി നാലാം സ്ഥാനത്തെത്തി. നായകന്‍ ഇയാന്‍ മോര്‍ഗനും ജേസന്‍ റോയിയുമാണ് ഇംഗ്ലണ്ട് നിരയില്‍ നിന്ന് റാങ്കിങില്‍ നേട്ടം കൊയ്ത മറ്റു താരങ്ങള്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തി റോയ് 19ാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ട് സ്ഥാനം കയറി മോര്‍ഗന്‍ 22ലെത്തി.
ടീം റാങ്കിങില്‍ പരമ്പര സ്വന്തമാക്കിയ ഇംഗ്ലണ്ട് ഒരു പോയിന്റ് അധികരിപ്പിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഒരു പോയിന്റ് നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ തന്നെയാണ് രണ്ടാമത്.
Next Story

RELATED STORIES

Share it