Flash News

എസ്.ഡി.പി.ഐ ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഏപ്രില്‍ 30 നേക്ക് മാറ്റി

എസ്.ഡി.പി.ഐ ബഹുജന പ്രതിഷേധ റാലിയും പൊതുസമ്മേളനവും ഏപ്രില്‍ 30  നേക്ക് മാറ്റി
X


കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ''പൈശാചികതയാണ് ആര്‍.എസ്.എസ്-ബി.ജെ.പി: ഹിന്ദുത്വ ഭീകരതക്കെതിരെ തെരുവിലിറങ്ങുക'' എന്ന പ്രമേയത്തില്‍ എസ്.ഡി.പി.ഐ നടത്താനിരുന്ന ബഹുജന പ്രതിഷേധറാലിയും പൊതുസമ്മേളനവും 2018 ഏപ്രില്‍ 30 ലേക്ക് മാറ്റിവെച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ അറിയിച്ചു.
പ്രതിഷേധിക്കാനുള്ള ജനതയുടെ അവകാശത്തെ അനുവദിക്കാത്ത നയം ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല. ആര്‍.എസ്.എസ്സിനെതിരെ പ്രതിഷേധമുയരുമ്പോള്‍ സി.പി.എം നേതൃത്വം നല്‍കുന്ന പോലിസ് ഇത്രയേറെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് എന്തിനാണെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ അജ്മൽ ഇസ്മായിൽ (സംസ്ഥാന ജന.സെക്രട്ടറി) റോയ് അറയ്ക്കൽ (സംസ്ഥാന സെക്രട്ടറി) മുസ്തഫ കൊമ്മേരി (ജില്ലാ പ്രസിഡണ്ട്) പങ്കെടുത്തു
Next Story

RELATED STORIES

Share it