എസ്‌വൈഎഫ് പൊതുസഭ സമാപിച്ചു; ഭാരവാഹികളെ പ്രഖ്യാപിച്ചു

മലപ്പുറം:  കോര്‍പ്പറേറ്റു മുതലാളിമാരില്‍ നിന്ന് രാജ്യത്തിനു കിട്ടാനുള്ള തുകകള്‍ പൂര്‍ണമായി പിരിച്ചെടുക്കുകയും ബിസിനസ് രംഗത്തെ മാന്ദ്യം ഇല്ലാതാക്കുകയും റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാണമേഖലകളിലെ അശാസ്ത്രീയ നിയന്ത്രണം എടുത്തുകളയുകയും ചെയ്ത് ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിത പുരോഗതി സാധ്യമാക്കണമെന്ന് എസ്‌വൈഎഫ് പൊതുസഭ കേന്ദ്ര സര്‍ക്കാറിനോടഭ്യര്‍ത്ഥിച്ചു. നൂര്‍ മദീന ഇസ് ലാമിക് സെന്ററില്‍ ചേര്‍ന്ന പൊതുസഭ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി മൗലാനാ എ നജീബ് മൗലവി ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ (പ്രസിഡണ്ട്) ബഷീര്‍ ഫൈസി കണ്ണൂര്‍, മുജീബ് വഹബി നാദാപുരം, അന്‍വര്‍ വഹ ബി തിരുവനന്തപുരം, സയ്യിദ് മുഹമ്മദ്— കോയ തങ്ങള്‍ ജാതിയേരി, അബൂഹനീഫ മുഈനി മലപ്പുറം (വൈ.പ്രസിഡണ്ട്) ഇ പി അഷ്‌റഫ് ബാഖവി കാളികാവ് (ജന.സെക്രട്ടറി) സ്വദഖത്തുല്ല മൗലവി കാടാമ്പുഴ, പി എം സലീം ഉപ്പട്ടി, മുഹമ്മദ് കുട്ടി വഹബി മാപ്പാട്ടുകര, ഖമറുദ്ദീന്‍ മൗലവി തൃശുര്‍, മുസ്തഫ വഹബി ചേരമ്പാടി (ജോ.സെക്രട്ടറി) ബഷീര്‍ വഹബി അടിമാലി (ഖജാന്‍ഞ്ചി). ഉപസമിതി ഭാരവാഹികള്‍: ഫെയ്ത്ത്: അശ്‌റഫ് ബാഖവി ഒടിയപാറ (ചെയര്‍മാന്‍) സ്വദഖത്തുല്ല മുഈനി (കണ്‍വീനര്‍)ഐകെഎസ്എസ്:അഡ്വ: ഫാറൂഖ് മുഹമ്മദ് ബത്തേരി (ചെയര്‍മാന്‍) സയ്യിദ് ശൗഖത്തലിതങ്ങള്‍ (കണ്‍വീനര്‍) മീഡിയ: സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ബാഖവി (ചെയര്‍മാന്‍) പി ടി അബ്ദുല്‍ ലത്തീഫ് മൗലവി മരുത (കണ്‍വീനര്‍) ഗാര്‍ഡ്: എ കെ മൊയ്തീന്‍ സൈനി (ചെയര്‍മാന്‍) റശീദ് കല്ലാച്ചി (കണ്‍വീനര്‍) റിലീഫ് സെല്‍: എ എന്‍ സിറാജുദ്ദീന്‍ മൗലവി (ചെയര്‍മാന്‍) കെ ഖമറുദ്ദീന്‍ വഹബി (കണ്‍വീനര്‍).
Next Story

RELATED STORIES

Share it