എസ്റ്റേറ്റ് ജീവനക്കാരനെ കരടി കൊലപ്പെടുത്തി
BY ajay G.A.G12 Feb 2018 3:59 PM GMT
X
ajay G.A.G12 Feb 2018 3:59 PM GMT
ചാലക്കുടി: വാല്‍പ്പാറയില്‍ എസ്റ്റേറ്റ് ജീവനക്കാരനെ കരടി കൊലപ്പെടുത്തി. വാല്‍പ്പാറ വാട്ടര്‍ഫാള്‍ എസ്റ്റേറ്റിലെ ജീവനക്കാരനായ സുഫൈര്രാജ്(55)നാണ് കൊല്ലപ്പെട്ടത്. തോട്ടത്തിന് സമീപം ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുഖത്തെ മുറിവുകളില്‍ നിന്നാണ് കരടിയാണ് ആക്രമിച്ചതെന്ന നിഗമനത്തിലെത്തിയത്. തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്ക്കരിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതിന് സമീപമുള്ള എസ്റ്റേറ്റ് ക്വോര്‍ട്ടേഴ്സിലെ നാലുവയസ്സുകാരനെ പുലി കൊലപ്പെടുത്തിയത്. തോട്ടം തൊഴിലാളികള്‍ ഭീതിയിലാണ്. സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ പോലും ഭയമാണ് ഇവിടെയുള്ളവര്‍ക്ക്. പുലിയാക്രമണത്തെ തുടര്‍ന്ന് വനംവകുപ്പ് പുലിയെ പിടികൂടാന്‍ ഈ മേഖലയില്‍ കൂട് സ്ഥാപിച്ചിരുന്നു. ഈ കൂടിന് സമീപം പുലി അടുത്തദിവസം എത്തിയെങ്കിലും കെണിയ്ില്പെടാതെ മാറിപോവുകയായിരുന്നു.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT