kozhikode local

എസ്റ്റേറ്റില്‍ പരിശോധന

മുക്കം: തിരുവമ്പാടി റബ്ബര്‍ തോട്ടത്തില്‍ ആദിവാസികുട്ടികളെകൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതായി  പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്തിന്റെയും െ്രെടബല്‍ ഉദ്യോഗസ്ഥരുടെയും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എസ്‌റ്റേറ്റില്‍ പരിശോധന നടത്തി .എന്നാല്‍ എസ്‌റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കുട്ടികളെ ഇവിടെ നിന്ന് കരാറുകാരന്‍ കടത്തിയതായാണ് സൂചന. അതേസമയം എസ്‌റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടുപാല്‍ ശേഖരിച്ചുവച്ചതായി കാണാന്‍ കഴിഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് എസ്‌റ്റേറ്റ് മാനേജറോട് വിശദീകരണം തേടുമെന്നും പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെടുമെന്നും തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി ടി അഗസ്റ്റിന്‍ പറഞ്ഞു. പ്രദേശത്തു നടത്തിയ അന്വേഷണത്തിന്റെയും പുറത്തുവന്ന വാര്‍ത്തയുടെയും അടിസ്ഥാനത്തില്‍ ഇവിടെ ബാലവേല നടന്നതായും ശേഖരിച്ച വിവരങ്ങള്‍ ഉന്നത  ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും െ്രെടബല്‍ ഓഫിസര്‍ ഷമീര്‍ പറഞ്ഞു.
പരിശോധനയ്ക്ക്   പഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിന്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ വിനോദ്, െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ഷമീര്‍, എസ്ടി പ്രമോട്ടര്‍ കിഷോര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സച്ചിദാനന്ദന്‍  നേതൃത്വം നല്‍കി.കഴിഞ്ഞ ദിവസമാണ് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള ആദിവാസികള്‍ക്ക് തിരുവമ്പാടി റബര്‍ എസ്‌റ്റേറ്റില്‍ കഠിനാധ്വാനമെന്ന വാര്‍ത്ത പുറത്ത് വന്നത്. രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികള്‍ ഒട്ടുപാല്‍ ശേഖരിക്കുന്നതും തങ്ങളേക്കാള്‍ വലിപ്പമുള്ള ചാക്കുകള്‍ ചുമക്കുന്നതുമെല്ലാം കണ്ടവരാണ് വിവരം പുറത്തറിയിച്ചത്.
Next Story

RELATED STORIES

Share it