Flash News

എസ്ഡിപിഐ നേതാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം

എസ്ഡിപിഐ നേതാവിനെ  ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം
X


എസ്ഡിപിഐ  മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് അര്‍ഷാദ് മഠത്തിന് നേരെ വധശ്രമം. ഇന്നുച്ചയ്ക്കാണ് സംഭവം. ആറംഗ സിപിഎം സംഘം അര്‍ഷാദിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ബോംബെറിയുകയുമായിരുന്നു. സാരമായി പരിക്കേറ്റ അര്‍ഷാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎം പ്രവര്‍ത്തകരായ കരി ഷിജിന്‍, പൊക്കായി സിമേഷ്, ശങ്കരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ആക്രമണം നടത്തിയത് എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അര്‍ഷാദ് ജോലി ചെയ്യുന്ന സ്ഥലത്തെത്തിയായിരുന്നു ആക്രമണം. സംഭവത്തില്‍ പ്രതിഷേധിച്ച്
മുഴപ്പിലങ്ങാട് മഠത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് എസ്ഡിപിഐ ധര്‍മടം മണ്ഡലം പ്രസിഡന്റ് പി.പി.മുസ്തഫ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.സി.നിബ്രാസ്, സെക്രട്ടറി മൂസക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.



Next Story

RELATED STORIES

Share it