thrissur local

എസ്ഡിപിഐ നേതാക്കള്‍ അബ്ദുല്ലയുടെ വീട് സന്ദര്‍ശിച്ചു; ദുരൂഹത നീക്കണമെന്ന് നേതാക്കള്‍

പെരുമ്പിലാവ്: ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കടവല്ലൂര്‍ പാറപുറം പത്തായത്തിങ്കല്‍ മുഹമ്മദിന്റെ മകന്‍ സഫീര്‍ അബ്ദുല്ലയുടെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. മരണത്തില്‍ പോലിസ് അന്വേഷണം മന്ദഗതിയിലായതിനെ തുടര്‍ന്നാണ് നേതാക്കളുടെ സന്ദര്‍ശനം.
സംഭവത്തിലെ ദുരൂഹത നീക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഹുസൈര്‍ ആവശ്യപ്പെട്ടു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, പഞ്ചായത്ത് പ്രസിഡന്റ് ഷെമീര്‍ വില്ലന്നൂര്‍, മജീദ് കടവല്ലൂര്‍, അബ്ദുല്‍ റഹിമാന്‍ ഫൈസി, അബ്ബാസ് കടവല്ലൂര്‍, റാഫി താഴത്തേതില്‍, ഷാനി കരിക്കാട് എന്നിവരാണ് വീട് സന്ദര്‍ശിച്ചത്. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഇന്ന് പെരുമ്പിലാവ് സെന്ററില്‍ ധര്‍ണ സംഘടിപ്പിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 13നാണ് കടവല്ലൂരിലെ സ്വകാര്യ പറമ്പിലെ കിണറില്‍ അബ്ദുല്ലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലിസ് കേസെടുത്തിരുന്നു.
സഫീര്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കിണറിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ച് തിരച്ചില്‍ നടത്തിയിരുന്നു. നാല് മണിക്കൂറിലേറെ നീണ്ട തിരച്ചിലില്‍ സഫീര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്ന് പറയുന്നു. എന്നാല്‍ നീന്തല്‍ വശമുള്ള സഫീര്‍ പടവുകളുള്ള കിണറില്‍ മുങ്ങി മരിക്കാനുള്ള സാഹചര്യം ബന്ധുക്കള്‍ തള്ളികളയുകയാണ്. മാത്രമല്ല സഫീര്‍ അബ്ദുല്ലയുടെ തലയില്‍ പരിക്കേറ്റ പാടുകളുമുണ്ട്.
Next Story

RELATED STORIES

Share it