kozhikode local

എസ്ഡിപിഐ ഓഫിസ് അക്രമം: പ്രതികള്‍ വിലസുന്നു

പേരാമ്പ്ര: എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫിസ് കല്ലെറിഞ്ഞ് തകര്‍ത്ത എസ്എഫ്‌ഐ,  ഡിവൈഎഫ്‌ഐ അക്രമികള്‍ നാട്ടില്‍ വിലസി നടക്കുമ്പോഴും പോലിസ്— ഇരുട്ടില്‍ തപ്പുന്നു.
ഏതാനും ദിവസങ്ങളായി അരിക്കുളം എക്കാട്ടൂര്‍ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങളില്‍ പോലിസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്. അക്രമി സംഘത്തിന്റെ പരാതികളില്‍ മാത്രം കേസെടുക്കുകയും അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന പോലിസ് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുകയാണ്. അക്രമിക്കപ്പെട്ടവര്‍ നല്‍കുന്ന പരാതികള്‍ സ്വീകരിക്കാനോ അവര്‍ക്കെതിരെ നടപടികളെടുക്കാനോ പോലിസ് തയ്യാറാകാത്തതാണ് വന്‍ ആക്ഷേപത്തിനിടയാക്കുന്നത്.
തുടക്കത്തില്‍ ആവേശത്തേടെ നടപടിക്കൊരുങ്ങിയ പോലിസ് ക്രമേണ നിഷ്‌ക്രിയരാവുന്നതും ഭരണ സ്വാധീനമുപയോഗിച്ച് പോലിസിനെ ഒരു വിഭാഗം നിയന്ത്രിക്കുന്നത് നാട്ടില്‍ ക്രമസമാധാനം തകരുവാനുമാണ് കാരണമാകുന്നത് എന്നതും സമാധാനപ്രിയരെ അസ്വസ്ഥരാക്കുന്നു. പോലിസിന്റെ പക്ഷപാതപമായ പെരുമാറ്റം കൊണ്ടാണ് സമാധാനത്തോടെ കഴിഞ്ഞിരുന്ന ഒരു പ്രദേശത്തെ ഭീതിജനകമായ അവസ്ഥയിലെത്തിച്ചത് എന്ന് പരക്കെ ആക്ഷേപമുണ്ട്. പ്രതികള്‍ പോലിസിനെ ചെല്‍പ്പടിക്ക് നിര്‍ത്തി അക്രമം നടത്തി രക്ഷപ്പെടുന്നത് തടയാന്‍ പോലിസ് തയ്യാറാകണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it