kozhikode local

എസ്ഡിടിയു മെയ്ദിന റാലിയും സമ്മേളനവും വടകരയില്‍

വടകര: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍(എസ്ഡിടിയു) ചൂഷകരില്ലാത്ത ലോകം, ചൂഷണമില്ലാത്ത തൊഴിലിടം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് വടകരയില്‍ മെയ്ദിന റാലിയും സമ്മേളനവും നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളനം എസ്ഡിടിയു സംസ്ഥാന ട്രഷറര്‍ അഡ്വ.എഎ റഹീം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് തുടങ്ങുന്ന പ്രകടനം കോട്ടപറമ്പില്‍ സമാപിക്കും. ലോക തൊഴിലാളി വര്‍ഗം രക്ത രൂക്ഷിതമായ പോരാട്ടത്തിലൂടെ നേടിയെടുത്ത 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 വിശ്രമം എന്നീ മഹത്തായ നേട്ടങ്ങളുടെ ഓര്‍മ്മയാണ് മെയ്ദിനം.
എന്നാല്‍ ഈ മഹത്തായ നേട്ടം പോലും ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുപ്രധാനവും, പ്രാഥമികവുമായ തൊഴില്‍ സ്ഥിരതയെന്ന ഡിമാന്റ് പോലും കീറിയെറിയപ്പെട്ടിരിക്കുകയാണ്. തൊഴിലാളി വിരുദ്ധ നയവും ജനവിരുദ്ധ നയങ്ങളുമാണ് ബിജെപി ഭരണകൂടം നടപ്പിലാക്കുന്നത്. അവകാശങ്ങള്‍ ചോദിക്കാന്‍ വയ്യാത്ത വിധം നിശബ്ദമായ അടിയന്തിരാവസ്ഥ തൊഴിലിടങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ വിപ്ലവ വീര്യത്തെ ഈതിക്കത്തിക്കുകയും സമര പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുകയുമാണ് ഈ മെയ്ദിന റാലിയിലൂടെയും സമ്മേളനത്തിലൂടെയും ലക്ഷ്യമിടുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിടിയു ജില്ലാ പ്രസിഡന്റ് കബീര്‍ തിക്കോടി, ജില്ലാ ജനറല്‍ സെക്രട്ടറി ഫിര്‍ഷാദ് കിളിപറമ്പ്, ജില്ലാ കമ്മിറ്റിയംഗം സവാദ് വടകര, കെവിപി ഷാജഹാന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it