Flash News

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 7 മുതല്‍ 26 വരെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 7 മുതല്‍ 26 വരെ നടത്തും. മോഡല്‍ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 21 വരെയാണ്. ടൈംടേബിള്‍: മാര്‍ച്ച് 7 (ഉച്ചയ്ക്ക് 1.45 മുതല്‍ 3.30 വരെ) ഒന്നാംഭാഷ പേപ്പര്‍ ഒന്ന്, 8- ഒന്നാംഭാഷ പേപ്പര്‍ രണ്ട്, 12- രണ്ടാംഭാഷ (ഉച്ചയ്ക്ക് 1.45 മുതല്‍ 4.30 വരെ), 13- ഹിന്ദി (ഉച്ചയ്ക്ക് 1.45 മുതല്‍ 3.30 വരെ), 15- ഫിസിക്‌സ്, 19- കണക്ക് (ഉച്ചയ്ക്ക് 1.45 മുതല്‍ 4.30 വരെ), 21- കെമിസ്ട്രി, 22- ബയോളജി, 26- സോഷ്യല്‍ സയന്‍സ് (ഉച്ചയ്ക്ക് 1.45 മുതല്‍ 4.30 വരെ), ഐടി പ്രാക്റ്റിക്കല്‍ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ.
മൂല്യനിര്‍ണയ തിയ്യതി നിശ്ചയിച്ചിട്ടില്ല. 500 കുട്ടികള്‍ക്ക് ഒരു ഡെപ്യൂട്ടി സൂപ്രണ്ട് എന്ന നിലയില്‍ പരീക്ഷാജോലിക്ക് നിയമിക്കാനും തീരുമാനമായി. 54 മൂല്യനിര്‍ണയ ക്യാംപുകള്‍ ഉണ്ടാവും. എല്‍എസ്എസ് പരീക്ഷ ഫെബ്രുവരി 24നു നടത്തും. കെ-ടെറ്റ് പരീക്ഷ ഈ വര്‍ഷവും രണ്ടുതവണയായിരിക്കും. കെ-ടെറ്റ്  സിലബസ് പരിഷ്‌കരണത്തിന് സര്‍ക്കാരിന്റെ അനുമതി തേടും.
Next Story

RELATED STORIES

Share it