Pathanamthitta local

എസ്എസ്എല്‍സി പരീക്ഷ : ജില്ലയ്ക്ക് രണ്ടാം തവണയും ചരിത്ര നേട്ടം



പത്തനംതിട്ട: ഈവര്‍ഷത്തെ എസ്എസ്എസി പരീക്ഷയില്‍ 98.82 ശതമാനം വിജയം കൈവരിച്ച പത്തനംതിട്ട ജില്ലയ്്ക്കിത് അഭിമാന മുഹൂര്‍ത്തം. കഴിഞ്ഞ വര്‍ഷം 99.04 ശതമാനം വിജയം കൈവരിച്ച് ലഭിച്ച സംസ്ഥാനത്തെ ഒന്നാം സ്ഥാനം ഇക്കുറിയും നിലനിര്‍ത്തി. പത്തനംതിട്ടയില്‍ പരീക്ഷ്്‌യെഴുതി 11,957 പേരില്‍ 11.816 പേരെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയാണ് സംസ്ഥാനത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 141 പേര്‍ക്ക് മാത്രമാണ് ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ കഴിയാതെ പോയത്. ജില്ലയില്‍ പരീക്ഷയെഴുതിയ 6,302 ആണ്‍കുട്ടികളില്‍  6232 പേരും 5655 പെണ്‍കുട്ടികളില്‍ 5584 പേരും ഉപരിപഠനത്തിന് അര്‍ഹരായി. ഇവരില്‍ 462 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 141 ആണ്‍കുട്ടികളും 321 പെണ്‍കുട്ടികളും. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 4296 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 4242 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. 142 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസുണ്ട്. 98.74 ശതമാനമാണ് തിരുവല്ലയുടെ വിജയം. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 7661 കുട്ടികളാണ് പരീക്ഷയ്ക്കിരുന്നത്. ഇവരില്‍ 7574 പേരും വിജയിച്ചു. 320 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 98.86 ശതമാനമാണ് വിജയം. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലായി 1612 പേരാണ് പരീക്ഷയ്ക്കിരുന്നത്. ഇവരില്‍ 1590 കുട്ടികളും ഉപരിപഠന യോഗ്യത നേടി. 53 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസുണ്ട്. വിജയശതമാനം 98.64 ആണ്. എയ്ഡഡ് സ്‌കൂളുകളില്‍ 366 കുട്ടികള്‍ക്കും എപ്ലസ് ലഭിച്ചു. ഇതില്‍ 141 ആണ്‍കുട്ടികളും 321 പെണ്‍കുട്ടികളുമുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 12 ആണ്‍കുട്ടികളും 31  പെണ്‍കുട്ടികളും അടക്കം 43 പേര്‍ക്ക് എ പ്ലസ് ലഭിച്ചു. അണ്‍ എയ്ഡഡ് മേഖലയില്‍ സംസ്ഥാനത്ത് കോട്ടയം ജില്ലയ്ക്ക് പിന്നിലാണ് പത്തനംതിട്ടയുടെ സ്ഥാനം. പരീക്ഷ എഴുതിയ 488 പേരില്‍ 487 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 99.80.
Next Story

RELATED STORIES

Share it