Flash News

എസ്എഫ്‌ഐ നേതാവിന് കുത്തേറ്റ സംഭവം: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എസ്എഫ്‌ഐ നേതാവിന് കുത്തേറ്റ സംഭവം: നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X
തളിപ്പറമ്പ്:  തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവ്  ഞാറ്റുവയല്‍ സ്വദേശി എന്‍.വി. കിരണിന് കുത്തേറ്റ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ ജയന്‍, രാകേഷ്, അക്ഷയ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്.



ഇന്നു പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം.നെഞ്ചിനും കാലിനുമടക്കം കുത്തുകളേറ്റ കിരണിന്റെ നില ഗുരുതരമാണ്. കിരണ്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തൃച്ചംബരം ഡ്രീം പാലസിനു സമീപത്തു വച്ചാണ് കിരണിനു കുത്തേറ്റത്. എസ്എഫ്‌ഐ കോ ഓപ്പറേറ്റീവ് കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമാണ് കിരണ്‍.
Next Story

RELATED STORIES

Share it