kannur local

എസ്എഫ്‌ഐ -കാംപസ് ഫ്രണ്ട് സംഘര്‍ഷം;കണ്ണൂര്‍ സിറ്റിയില്‍ പോലിസ് ഭീകരത

എസ്എഫ്‌ഐ -കാംപസ് ഫ്രണ്ട് സംഘര്‍ഷം;കണ്ണൂര്‍ സിറ്റിയില്‍ പോലിസ് ഭീകരത
X


കണ്ണൂര്‍ സിറ്റി: കഴിഞ്ഞ ദിവസം കണ്ണൂര്‍ സിറ്റിയില്‍ എസ്എഫ്‌ഐ -കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തിന്റെ മറവില്‍ കണ്ണൂര്‍ സിറ്റി മേഖലയില്‍ പോലിസ് ഭീകരത. റമദാനില്‍ രാത്രികാലങ്ങളില്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നവരെയും വീടുകളില്‍ രാത്രികാലങ്ങളില്‍ വനിതാ പോലിസുകാരില്ലാതെയും പോലിസ് റെയ്ഡ് നടത്തി. മഫ്്തിയിലെത്തിയ പോലിസ് സംഘം കൊടപ്പറമ്പ്, ആയിക്കര മുഹ്‌യുദ്ദീന്‍ മസ്ജിദ് എന്നിവിടങ്ങളില്‍ അകത്തുകയറി പള്ളിയിലുള്ളവരുടെ മുഖത്ത് ടോര്‍ച്ചടിച്ചു നോക്കിയതായും പരാതിയുണ്ട്. അക്രമക്കേസുകളില്‍ പ്രതികളായവരെ തേടിയാണ് എത്തിയതെന്നാണു പോലിസ് ഭാഷ്യം. എന്നാല്‍, കാംപസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ പോലിസ് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിച്ച എസ്ഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടുകളിലൊന്നും പരിശോധന നടത്തിയിട്ടില്ല. പള്ളികള്‍ക്കു ചുറ്റിലുമായി നിരവധി പോലിസ് വാഹനങ്ങളാണ് രാത്രികാലങ്ങളില്‍ നിലയുറപ്പിച്ചത്. ആയിക്കരയിലെ എസ്ഡിപിഐ ഓഫിസ്, സിറ്റി സെന്‍ട്രലിലെ കണ്ണൂര്‍ അസോസിയേഷന്‍ ഓഫ് ഇസ്്‌ലാമിക് സര്‍വീസസ്(ൈകസ്) ഓഫിസുകളിലും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവരെത്തി പരിശോധിച്ചു. എന്നാല്‍, പ്രതികളുടെ പേരോ മറ്റോ സൂചിപ്പിക്കാതെ കണ്ണില്‍ കണ്ടവരെയെല്ലാം വിരട്ടുന്ന സമീപനമാണ് പോലിസ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. അതേസമയം, സമാധാനം നിലനില്‍ക്കുന്ന സിറ്റി മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള സിപിഎം നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഫസല്‍ വധത്തില്‍ കാരായിമാര്‍ കേസില്‍ അകപ്പെട്ട പ്രതിസന്ധിയില്‍ നിന്നു തലയൂരാനാകാതെ ഉഴലുന്ന സിപിഎം പരിശുദ്ധ റമദാന്‍ മാസം പോലും സംഘര്‍ഷത്തിന് വേണ്ടി തിരഞ്ഞെടുത്തത് മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ സിറ്റിയില്‍ വേരോട്ടം ഉണ്ടാക്കാന്‍ വേണ്ടിയാണെന്നും സിറ്റിയില്‍ മനപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും എസ്ഡിപിഐ കോര്‍പറേഷന്‍ സിറ്റി മേഖലാ കമ്മിറ്റി പ്രസ്താവിച്ചു. സിപിഎം ഭരണത്തില്‍ കയറിയതുമുതല്‍ സിറ്റിയിലും പരിസരത്തും അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കി രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ളസിപിഎം ശ്രമം പൊതുസമൂഹം തിരിച്ചറിയണമെന്ന് മുസ്്‌ലിം യൂത്ത് ലീഗ് കണ്ണൂര്‍ മേഖല കമ്മിറ്റി പ്രസ്താവിച്ചു. സിയാദ് തങ്ങള്‍, ശംസീര്‍ മൈതാനപ്പള്ളി, സി എം ഇസ്സുദ്ദീന്‍ സംസാരിച്ചു. വിദ്യാര്‍ഥികളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് സിറ്റിയില്‍ നടന്നതെന്ന് എംഎസ്എഫ് കണ്ണൂര്‍ മേഖലാ കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് എം കെ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ശക്കീബ് നീര്‍ച്ചാല്‍, മിര്‍സാന്‍, വി കെ ഇര്‍ഫാന്‍, സഹദ് മാങ്കടവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it