kozhikode local

എസിപിയുടെ പ്രസ്താവന വിവാദമാകുന്നു

മുക്കം: വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി 19ന് നടക്കുന്ന ജനകീയ പ്രതിരോധ വലയുമായി ബന്ധപ്പെട്ട് എസിപി മെറിന്‍ ജോസഫിന്റെ പ്രസ്താവന വിവാദമാകുന്നു.എസ്ഡിപിഐയും, പോപുലര്‍ ഫ്രണ്ടുമാണ് സമരം പ്രഖ്യാപിച്ചതെന്നും അതിനാല്‍ മുന്‍കരുതല്‍ ശക്തമാക്കുകയാണെന്ന തരത്തിലാണ് എസിപി മുക്കത്ത് മാധ്യങ്ങളോട് പ്രതികരിച്ചത്. ജനകീയ സമരത്തെ അമര്‍ച്ച ചെയ്യുന്നതിനായി പോലിസുകാര്‍ക്ക് മുന്ന് ദിവസങ്ങളിലായി നല്കുന്ന പ്രത്യേക പരിശീലനത്തിന്റെ ഭാഗമായാണ് അവര്‍ മുക്കത്തെത്തിയത്. കഴിഞ്ഞ പത്താം തിയ്യതി എരഞ്ഞിമാവിന് സമീപം പന്നിക്കോട് സമരസമിതി യോഗം ചേര്‍ന്നാണ് 19 ന് പ്രതിരോധ വലയം തീര്‍ക്കുമെന്ന് പ്രഖ്യാപിച്ചത്.  ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി  നടപ്പിലാക്കുന്നതിന് മുമ്പ്, ഇരകള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും, ഇരകള്‍ ഉയര്‍ത്തിയ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കാത്തതിലും പ്രതിഷേധിച്ച് പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു സമരസമിതി തീരുമാനം. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കന്‍മ്മാരും പ്രക്ഷോഭത്തില്‍ പങ്കാളികളാകുമെന്നും സമിതി പ്രഖ്യാപിച്ചിരുന്നു.  പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിത പ്രചരണങ്ങള്‍ നടത്തുന്നതിനെതിരെ ബോധവല്‍ക്കരണത്തിനും ജനകീയ പ്രക്ഷോഭത്തിന് കൂടുതല്‍ ജനപിന്തുണയാര്‍ജിക്കുന്നതിനുമായി പദ്ധതിക്ക് സമീപത്തുള്ള പഞ്ചായത്തുകളില്‍ കണ്‍വെന്‍ഷന്‍ നടത്താനും തീരുമാനമെടുത്തിരുന്നു. സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടനായിരുന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്നത്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി  സി പി ചെറിയമുഹമ്മദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹിമാന്‍, ഗ്രാമ പഞ്ചായത്തംഗം കെ വി അബ്ദുറഹിമാന്‍, യൂത്ത് ലീഗ് ജില്ലാ നേതാവ് സലാം തേക്കുംകുറ്റി, തുടങ്ങിയ ലീഗ് നേതാക്കളും, ഗെയ്ല്‍ വിക്ടിംസ് ഫോറം നേക്കാളയായ അലവിക്കുട്ടി കാവനൂര്‍ ,കെ സി അന്‍വര്‍ ,കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും ഗ്രാമ പഞ്ചായത്തംഗങ്ങളുമായ സുജ ടോം,  റൈഹാനാ ബേബി, ബഷീര്‍ പുതിയോട്ടില്‍ ,കരീം പഴങ്കല്‍, യു മരക്കാര്‍, ബാബു പൊലുകുന്നത്ത് , ജാഫര്‍ എരഞ്ഞി മാവ്, വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളായ ചന്ദ്രന്‍ കല്ലുരുട്ടി,  ശംസുദീന്‍ ചെറുവാടി, തുടങ്ങി ജനകീയ സമരത്തെ പിന്തുണക്കുന്ന മുഴുവന്‍ രാഷ്ടിയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.എസ്ഡിപിഐ പ്രതിനിധികളായി മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദും, ജോ. സെക്രട്ടറി ബഷീര്‍ എരഞ്ഞിമാവും പങ്കെടുത്തിരുന്നു.  വസ്തുത ഇതായിരിക്കെ സമരസമിതി തീരുമാനത്തെ ഒരു പ്രസ്ഥാനത്തിലേക്ക് മാത്രമായി ചുരുക്കിയ എസിപിയുടെ പ്രസ്താവന സംശയങ്ങള്‍ക്ക് ഇട നല്‍്കിയിരിക്കുകയാണ്. സിപിഎംനേതൃത്വവും, മുഖ്യമന്ത്രിയും, നേരത്തേ തന്നെ ജനകീയ സമരത്തിനെതിരെ കുപ്രചരണം അയിച്ചിട്ടിരുന്നു.  ഇരകളെയും സമരസമിതിയേയും ഭിന്നിപ്പിക്കാനുള്ള കുപ്രചരണവുമായി ഉത്തരവാദിത്തപ്പെട്ട ഉന്നത  പോലിസ് ഉദ്യോഗസ്ഥ രംഗത്തിറങ്ങിയത് സേനക്ക് തന്നെ നാണക്കേടായിരിക്കുകയാണ്.
Next Story

RELATED STORIES

Share it