Flash News

എവര്‍ട്ടന്‍ പരിശീലകനെ പുറത്താക്കി

എവര്‍ട്ടന്‍ പരിശീലകനെ പുറത്താക്കി
X


എവര്‍ട്ടന്‍: ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് എവര്‍ട്ടന്‍ കോച്ച് സാം അല്ലാര്‍ഡൈസിനെ ടീം അധികൃതര്‍ പുറത്താക്കി. കാലാവധി ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കേയാണ് കോച്ചിനെതിരേ അപ്രതീക്ഷിതനീക്കം. ഒന്നര വര്‍ഷത്തെ കരാറടിസ്ഥാനത്തിലായിരുന്നു  കോച്ചിനെ ടീമിലെടുത്തത്. ആറ് മാസം മുമ്പാണ് മുന്‍ ഇംഗ്ലണ്ട് ദേശിയ കോച്ചിനെ ടീം പരിശീലകനായി നിയോഗിച്ചത.് ഹോളണ്ട് കോച്ച് ഡൊണാള്‍ഡ് കോയിമാനെ  പുറത്താക്കിയ ശേഷമാണ് അല്ലാര്‍ഡൈലിനെ എവര്‍ട്ടന്‍ ടീമിന്റെ പരിശീലനവേഷം അണിയിച്ചത്. അന്ന് തരം താഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് അഞ്ച് പോയിന്റ് മുന്നിലായി ടീം 13ാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. ഈ സീസണില്‍ എട്ടാം സ്ഥാനത്തായാണ് ടീം ഫിനിഷ് ചെയ്തത്. ഇതോടെ അടുത്ത സീസണില്‍ മറ്റൊരു കോച്ചിനെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് ടീം മാനേജ്‌മെന്റ്. അതേസമയം പോര്‍ചുഗലിന്റെ മുന്‍ താരവും നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ വാറ്റ്‌ഫോര്‍ഡില്‍ നിന്ന് പുറത്താക്കപ്പെട്ട മാര്‍കോ സില്‍വയെ ടീമിലേക്ക് കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. വാറ്റ്‌ഫോര്‍ഡിനെക്കൂടാതെ മുമ്പ് എസ്റ്റോറിന്റെയും സ്‌പോര്‍ട്ടിങിന്റെയും ഒളിംപിയാക്കോസിന്റെയും ഹള്‍ സിറ്റിയുടെയും പരിശീലകനായും സില്‍വ സേവനമനുഷ്ടിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it