kozhikode local

എല്‍ഡിഎഫ് ഭരണത്തിന് ഒരു വര്‍ഷം; കുന്ദമംഗലം ഗവ. കോളജ് പണി എങ്ങുമെത്തിയില്ല



കുന്ദമംഗലം: ഗവ. കോളജുകള്‍ ഇല്ലാത്ത എല്ലാ നിയോജകമണ്ഡലങ്ങളിലും ഗവ. കോളേജുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചത് പ്രകാരം കുന്ദമംഗലത്ത് അനുവദിച്ച കോളേജിന്റെ പണി ഇഴഞ്ഞു നീങ്ങുന്നു. 2016 ജനുവരി 31 പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനാണ് കോളേജിന് തറക്കല്ലിട്ടത്. യുഡിഎഫ് ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഗംഭീരമായി ഉദ്ഘാടനം നടത്തിയെങ്കിലും കഴിഞ്ഞ നവംബര്‍ മാസത്തിലാണ് കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്. ഈ അധ്യയന വര്‍ഷം മുതല്‍ കോളേജ് പുതിയ കെട്ടിടത്തില്‍ ആരംഭിക്കുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ വര്‍ഷം പോയിട്ട് അടുത്ത അധ്യയന വര്‍ഷം പോലും കോളജ് പ്രവര്‍ത്തിക്കില്ലെന്നാണ് തോന്നുന്നത്.കെട്ടിടത്തിന്റെ ഒരു നിലയുടെ ഫില്ലറുകളുടെ ജോലി മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.25 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. മറ്റു മണ്ഡലങ്ങളിലെല്ലാം കോളേജ് ആരംഭിച്ചപ്പോള്‍ കുന്ദമംഗലത്ത് കോളേജ് ആരംഭിക്കാന്‍ വൈകുന്നത് യുഡിഎഫ് സര്‍ക്കാര്‍ സഹകരിക്കാത്തത് കൊണ്ടാണെന്നായിരുന്നു എംഎല്‍എയുടെ വാദം. പണി പൂര്‍ത്തീകരിക്കാന്‍ വൈകുന്നത് എംഎല്‍എയുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇപ്പോള്‍ കോളജ് പ്രവര്‍ത്തിക്കുന്ന ആ ര്‍എസി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
Next Story

RELATED STORIES

Share it